കേരളം

കേരളത്തില്‍ ഇടതുപക്ഷം റെക്കോര്‍ഡ് വിജയം നേടുമെന്ന് പിണറായി വിജയന്‍

സമകാലിക മലയാളം ഡെസ്ക്

ചങ്ങാനശ്ശേരി: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സംസ്ഥാനത്ത് ഇടതുപക്ഷം റെക്കോര്‍ഡ് വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപക്ഷം ഇതിനുമുന്‍പും റെക്കോര്‍ഡ് വിജയം നേടിയിട്ടുണ്ട്. അതിന്റെ പുതുക്കലാവും തെരഞ്ഞടുപ്പ് ഫലമെന്നും പിണറായി പറഞ്ഞു. രാജ്യത്തിന്റെ പൊതുവായ വികാരം ഉള്‍ക്കൊണ്ടുകൊണ്ട് വഞ്ചകരല്ലാത്തവരെ പാര്‍ലമെന്റില്‍ എത്തണം. താന്‍ അയച്ച പ്രതിനിധി പാര്‍ലമെന്റില്‍ അതെ നിലയില്‍ നില്‍ക്കുമോ എന്ന് ആശങ്കപ്പെടാന്‍ ഇടവരരുത്. അത്തരം ആളുകളെ അയക്കണം. അത് ഇടതുപക്ഷക്കാര്‍ മാത്രമെ ഉള്ളുവെന്ന് പിണറായി പറഞ്ഞു. 

ഇനിയൊരു അഞ്ച് വര്‍ഷം കൂടി നരേന്ദ്രമോദി ഭരിച്ചാല്‍ രാജ്യം സമ്പൂര്‍ണമായി തകരും. ബിജെപിക്ക് മതനിരപേക്ഷതയോട് പുച്ഛമാണ്. അവര്‍ക്ക് മതാതിഷ്ടിതരാഷ്ട്രമാണ് വേണ്ടത്. ജനങ്ങളെ വ്യത്യസ്ത അറകളിലാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വര്‍ഗീയ സംഘര്‍ഷവും കലാപവവും വോട്ട് ബാങ്ക് വര്‍ധിക്കുമെന്നാണ് അവരുടെ കണക്ക്കൂട്ടല്‍. ബിജെപി സുപ്രീം കോടതിയെ വെല്ലുവിളിക്കുകയാണ്. അവര്‍ പറയുന്നത്. നിങ്ങളുടെ അനുമതിയോടെയല്ല പള്ളിപൊളിച്ചതെന്നാണ്്, നിര്‍മ്മിക്കാനും നിങ്ങളുടെ അനുമതി വേണ്ടെന്നാണ് പറയുന്നത്. അവര്‍ പറയാന്‍ പാടില്ലാത്തതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ രാജ്യത്ത് ചെയ്തുകൊണ്ടിരിക്കുകയാണെന്നും പിണറായി പറഞ്ഞു. 

ജനങ്ങള്‍ ബിജെപിയെ തള്ളുന്നു എന്ന നല്ലവാര്‍ത്തയും ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടാകുന്നു. ഇന്ത്യ ആര് ഭരിക്കണമെന്ന് ഉത്തര്‍പ്രദേശ് തീരുമാനിക്കും. അവിടെ നിന്ന് നല്ല സിഗ്നല്‍സാണ് ഉണ്ടാകുന്നത്.  എസ്പിയും ബിഎസ്പിയും കൂടി യോജിക്കാന്‍ തയ്യാറായിരിക്കുന്നു. യുപിയില്‍ ബിജെപിക്ക് രക്ഷയുണ്ടാവില്ല, അത് നല്ല തുടക്കമാണ്, അത് നമ്മുടെ വിവിധ സംസ്ഥാനങ്ങളിലും ഉണ്ടാകും. അവരെല്ലാം ബിജെപി വിരുദ്ധ നിലപാടാണ് എടുക്കുന്നത്. ഇത്തരം ഘട്ടങ്ങള്‍ കേരളം വലിയ തോതിലുള്ള സംഭാവന ചെയ്ത ചരിത്രമാണ് നമുക്കുള്ളതെന്നും പിണറായി പറഞ്ഞു. 

കേരളത്തില്‍ ഇടതുപക്ഷത്തിന്റെ കരുത്തിനനുസരിച്ച് ഫലം വന്നാല്‍ അത് തങ്ങള്‍ക്ക് വലിയ ദോഷമാകുമെന്നാതാണ് ബിജെപിയെ ആശങ്കയിലാക്കുന്നത്. അതിനായി അവര്‍ വളഞ്ഞ വഴികള്‍ ഉപയോഗിക്കും.അത് മനസിലാക്കാന്‍ വിവിധ വിഭാഗങ്ങള്‍ക്ക് കഴിയണം. എന്നാല്‍ ചിലര്‍ക്ക് അത് കഴിയുന്നില്ല. അവര്‍ നമ്മുടെ നാടിനെ ഇരുണ്ട യുഗത്തിലേക്ക തള്ളിക്കൊണ്ടുപോകാനുള്ള ശ്രമമാണെന്നും പിണറായി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്