കേരളം

വിജയിപ്പിക്കേണ്ടത് കാലുമാറില്ലെന്ന് ഉറപ്പുള്ളവരെ; രാമക്ഷേത്രം പണിയാന്‍ കോണ്‍ഗ്രസും ബിജെപിയും മത്സരിക്കുന്നു: പിണറായി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കാലുമാറില്ലെന്ന് ഉറപ്പുള്ളവരെ മാത്രമെ വിജയിപ്പിക്കാവൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വിഷയത്തില്‍ നാട്ടില്‍ കലാപമുണ്ടാക്കാനാണ് ബിജെപി ശ്രമിച്ചത്. ബിജെപിക്ക് കുടപിടിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. ബിജെപിക്ക് അനുകൂലമായ നിലപാടാണ് മുസ്‌ലിം ലീഗ് കൈക്കൊണ്ടതെന്ന് പിണറായി പറഞ്ഞു.

ബിജെപി പറയുന്ന വിശ്വാസത്തിനൊപ്പം നില്‍ക്കാന്‍ മുസ്ലീംലീഗിന് കഴിയുമോയെന്ന് പിണറായി ചോദിച്ചു. സ്ത്രീകളെ ഇരുണ്ട കാലത്തേക്ക് തള്ളിവിടാന്‍ കഴിയില്ലെന്ന പ്രഖ്യാപനമായിരുന്നു വനിതാമതിലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയത്തിനെതിരെ പോരാടിയത് ഇടതുപക്ഷമാണ്. ഇതിന്റെ ഭാഗമായി ബിജെപിക്കെതിരെ ജനവികാരം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞു. മതനിരപേക്ഷതയില്ലാതാക്കാനും ഭരണഘടന തകര്‍ക്കാനുമാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. അയോധ്യയെ മുന്‍ നിര്‍ത്തി കലാപമുണ്ടാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്നാണ് കോണ്‍ഗ്രസും പറയുന്നതെന്ന് പിണറായി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ