കേരളം

നാലു ഡിവൈഎസ്പിമാരെ തരംതാഴ്ത്തിയത് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ തടഞ്ഞു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : നാലു ഡിവൈഎസ്പിമാരെ സിഐമാരായി തരംതാഴ്ത്തിയ നടപടി തടഞ്ഞു. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റേതാണ് നടപടി. പത്തുദിവസത്തേക്ക് ഇവര്‍ക്ക് ഡിവൈഎസ്പിമാരായി തുടരാമെന്ന് ട്രൈബ്യൂണല്‍ ഉത്തരവിട്ടു.

ഉദയഭാനു, വി ജി രവീന്ദ്രനാഥ്, മനോജ് കബീര്‍, സുനില്‍ എന്നിവരുടെ ഹര്‍ജിയിലാണ് നടപടി. വിപിന്‍ദാസ്, വിജയന്‍ എന്നിവരുടെ ഹര്‍ജി നാളെ പരിഗണിക്കും. മൂന്നുപേരുടെ അപേക്ഷ ട്രൈബ്യൂണല്‍ അംഗീകരിച്ചില്ല.

അച്ചടക്ക നടപടി നേരിട്ട 11 ഡിവൈഎസ്പിമാരെയാണ് സര്‍ക്കാര്‍ സിഐമാരായി തരംതാഴ്ത്തിയത്. ഇവരെ തരംതാഴ്ത്താനുള്ള ശുപാര്‍ശയ്ക്ക് ശനിയാഴ്ചയാണ് മുഖ്യമന്ത്രി അംഗീകാരം നല്‍കിയത്.

കേരള പൊലീസിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്രയും പൊലീസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ തരംതാഴ്ത്തിയത്. ഇതുകൂടാതെ, എഎസ്പിമാര്‍ അടക്കം 64 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

സൂര്യാഘാതം; സംസ്ഥാനത്ത് 497 പശുക്കൾ ചത്തു

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം