കേരളം

ശുദ്ധിക്രിയ ചെയ്തത് ശരി; ദേവസ്വം ബോര്‍ഡിന് തന്ത്രി വിശദീകരണം നല്‍കി

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ശബരിമലയിലെ യുവതി പ്രവേശവുമായി ബന്ധപ്പെട്ട് നടത്തിയ ശുദ്ധിക്രിയ ശരിയെന്ന് തന്ത്രി കണ്ഠരര് രാജീവര്. ആചാരപരമായി ശരിയായ നടപടിയാണ് ചെയ്തതെന്ന് ദേവസ്വം ബോര്‍ഡിന് നല്‍കിയ വിശദീകരണത്തില്‍ തന്ത്രി വ്യക്തമാക്കി. 

ബിന്ദുവും കനകദുര്‍ഗ്ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ തന്ത്രി നടയടച്ച് ശുദ്ധിക്രിയ നടത്തിയിരുന്നു. ഇത് വിവാദമായതിനെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് തന്ത്രിയോട് വിശദീകരണം തേടിയിരുന്നു. 

ശുദ്ധിക്രിയ നടത്തുന്നതിന് മുന്‍പായി ദേവസ്വം ബോര്‍ഡ് അധികൃതരെ അറിയിച്ചിരുന്നു. തന്ത്രി എന്ന നിലയില്‍ ക്ഷേത്രങ്ങളിലെ  ആചാരാനുഷ്ഠാനങ്ങള്‍ കൃത്യമായി പാലിക്കുകയെന്ന തന്റെ കടമായാണ് നിറവേറ്റിയതെന്ന് വിശദീകരണകുറിപ്പില്‍ പറയുന്നു. ദേവസ്വം ബോര്‍ഡ് യോഗം ചേര്‍ന്ന് ശേഷമായിരിക്കും തന്ത്രിയുടെ വിശദീകരണത്തില്‍ തുടര്‍നടപടിയുണ്ടാവുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ