കേരളം

കുളിപ്പിച്ച് കുളിപ്പിച്ച് കുതിര കിണറ്റിലായി, പിന്നാലെ രക്ഷിക്കാന്‍ ശ്രമിച്ചയാളും

സമകാലിക മലയാളം ഡെസ്ക്

കളമശേരി: കുളിപ്പിക്കുന്നതിനിടെ അബദ്ധത്തില്‍ കുതിര കിണറ്റില്‍ വീണു. കുതിരയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന് ഇടയില്‍ ഉടമയുടെ സുഹൃത്തും പിന്നാലെ കിണറ്റിലേക്ക് വീണു. ഇതോടെ നാട്ടുകാരെത്തി ഉടമയുടെ സുഹൃത്തിനേയും, കുതിരയെ ക്രയിന്‍ ഉപയോഗിച്ചും കരയ്ക്കു കയറ്റി. 

അഞ്ചടി വിസ്താരമുള്ള കിണറ്റില്‍ പകുതിയോളം വെള്ളമുണ്ടായിരുന്നു. ചേരാനല്ലൂര്‍ തട്ടാംപടിയിലാണ് സംഭവം. പ്രദേശത്തെ ഒഴിഞ്ഞ പറമ്പിലെ പതിനഞ്ച് അടിയോളം താഴ്ചയുള്ള കിണറ്റിലേക്കാണ് അഞ്ച് വയസുള്ള ഐഷു എന്ന പെണ്‍കുതിര വീണത്. 

കുതിരയുടെ ഉടമയും സുഹൃത്തും ചേര്‍ന്നാണ് കുതിരയെ കുളിപ്പിച്ചുകൊണ്ടിരുന്നത്. വിവരം അറിഞ്ഞ് ഏലൂരില്‍ നിന്ന് അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. എന്നാല്‍ അതിന് മുന്‍പ് നാട്ടുകാര്‍ ചേര്‍ന്ന് ഇരുവരേയും കരയ്ക്കു കയറ്റിയിരുന്നു. വീഴ്ചയില്‍ ചെറുതായി പരിക്കേറ്റ കുതിരയെ ചികിത്സയ്ക്ക് വിധേയമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ