കേരളം

പബ്ജി കളിക്കാന്‍ സ്മാര്‍ട്ട് ഫോണ്‍ ഇല്ല; വീട്ടുകാരുമായി വഴക്കിട്ട് 18കാരന്‍ തൂങ്ങിമരിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പബ്ജി കളിക്കാന്‍ ഫോണ്‍ വാങ്ങിത്തരാത്തതിന് വീട്ടുകാരുമായി വഴക്കിട്ട് 18കാരന്‍ ആത്മഹത്യ ചെയ്തു. മുംബൈയിലെ കുര്‍ള നെഹ്‌റു നഗറിലാണ് സംഭവം. ഗെയിം കളിക്കാന്‍ വിലകൂടിയ ഫോണ്‍ വേണമെന്ന കുട്ടിയുടെ ആവശ്യം വീട്ടുകാര്‍ അംഗീകരിക്കാതിരുന്നതിനെ തുടര്‍ന്നാണ് തൂങ്ങിമരിച്ചത്. 

37,000 രൂപ വിലയുള്ള സ്മാര്‍ട്ട്‌ഫോണ്‍ വേണം എന്നായിരുന്നു കുട്ടിയുടെ ആവശ്യം. എന്നാല്‍ 20000 രൂപയ്ക്ക് താഴെ വിലയുള്ള ഫോണ്‍ വാങ്ങിയാല്‍ മതിയെന്ന് വീട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ഇതിന് തയാറാവാതിരുന്ന കുട്ടി വീട്ടുകാരുമായി വാക്കുതര്‍ക്കമായി. തുടര്‍ന്നാണ് വീട്ടിലെ അടുക്കളയിലെ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. 

ലോകവ്യാപകമായി ജനപ്രീതി ആര്‍ജിച്ച പബ്ജി ഗെയിമിന് രാജ്യത്ത് നിരവധി ആരാധകരാണുള്ളത്. സ്മാര്‍ട്ട് ഫോണിലൂടെ ഓണ്‍ലൈനായിട്ടാണ് ഈ ഗെയിം കളിക്കുന്നത്. പബ്ജി ഗെയിം യുവാക്കളില്‍ അക്രമവാസന കൂട്ടുന്നുണ്ടെന്നാണ് ആരോപണം. ഇതിനെ തുടര്‍ന്ന് ഗുജറാത്തില്‍ ഔദ്യോഗികമായി ഇത് നിരോധിച്ചിരുന്നു. രാജ്യവ്യാപകമായി ഗെയിം നിരോധിക്കാനൊരുങ്ങുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു