കേരളം

ശബരിമല: എല്ലാ ഹര്‍ജികളും സുപ്രിം കോടതി നാളെ പരിഗണിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രിം കോടതി നാളെ പരിഗണിക്കും. പുനപരിശോധനാ ഹര്‍ജികള്‍ക്ക് പുറമെ പുതിയ റിട്ട് ഹര്‍ജികളും പരിഗണിക്കും.  ആകെ അറുപത്തിനാല് ഹര്‍ജികളാണ് ഉള്ളത്. 55 പുനപരിശോധനാ ഹര്‍ജികളും 4 റിട്ട് ഹര്‍ജികളും രണ്ട് ട്രാന്‍സ്ഫര്‍ ഹര്‍ജികളും ഒരു സാവകാശ ഹര്‍ജിയുമാണ് പരിഗണിക്കുന്നത്. കോടതിയലക്ഷ്യ ഹര്‍ജികള്‍ നാളെ പരിഗണിക്കില്ല.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജഡ്ജിമാരായ റോഹിന്റൻ നരിമാൻ, എ.എം. ഖാൻവിൽക്കർ, ഡി. വൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരുടെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക.  ജസ്റ്റിസ് ഇന്ദു മൽഹോത്ര അവധിയിലായിരുന്നതിനാൽ കഴിഞ്ഞ 22ന് ഹർജികൾ പരിഗണിക്കാനായില്ല.

പുനപ്പരിശോധനാ ഹർജികൾക്കു പുറമെ, വിധിയുടെ അടിസ്ഥാനത്തിലുള്ള ചില റിട്ട് ഹർജികളും, ഹൈക്കോടതി മേൽനോട്ട സമിതിയെ നിയോഗിച്ചതു ചോദ്യം ചെയ്തും ഹൈക്കോടതിയിലെ 23 ഹർജികൾ സുപ്രിം കോടതിയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടും സംസ്ഥാന സർക്കാർ നൽകിയ ഹർജികളുമുണ്ട്. തന്ത്രിക്കും മറ്റുമെതിരെ 2 കോടതിയലക്ഷ്യ ഹർജികളുമുണ്ട്. റിട്ട് ഹർജികൾ പുനപരിശോധനാ ഹർജികൾക്കുശേഷം പരിഗണിക്കാമെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്