കേരളം

ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന്റെ കയ്യിലെ പാവ; ഭക്തജനങ്ങളുടെ വികാരം ചവിട്ടിമെതിച്ചെന്ന് രമേശ് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തുടക്കം മുതല്‍ ഭക്തജനങ്ങളെ കബളിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രീംകോടതിയില്‍ സ്വീകരിച്ച നിലപാടും അത് തന്നെയാണ്.സര്‍ക്കാരിന്റെ കയ്യിലെ പാവ മാത്രമാണ് ദേവസ്വം ബോര്‍ഡ്. നിലപാട് പല തവണ അവര്‍ മാറ്റിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സുപ്രീം കോടതി വിധി വന്നതിനെത്തുടര്‍ന്ന് വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കുമെന്നാണ് ആദ്യം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞത്. മുഖ്യമന്ത്രി കണ്ണുരുട്ടിയപ്പോള്‍ അത് മാറ്റി. പിന്നീട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് പറഞ്ഞു. അതും മാറ്റിയാണ് സാവകാശ ഹര്‍ജി കൊടുക്കുമെന്ന് പറഞ്ഞത്. ഇപ്പോഴാകട്ടെ യുവതീ പ്രവേശത്തെ അനുകൂലിച്ചു കൊണ്ടുള്ള നിലപാടും ബോര്‍ഡ് സ്വീകരിച്ചു. ഇങ്ങനെ അടിക്കടി നിലപാട് മാറ്റി ഭക്തജനങ്ങളെ കബളിപ്പിക്കുകയാണ് ദേവസ്വംബോര്‍ഡ് ചെയ്തത്. സംസ്ഥാന സര്‍ക്കാരാകട്ടെ ഭക്തജനങ്ങളുടെ വികാരം പൂര്‍ണ്ണമായി ചവിട്ടി മെതിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ഡാ.. ദര്‍ശാ ഇറങ്ങിവാടാ പട്ടി..!; സിംഹത്തെ വെല്ലുവിളിച്ച് ചാക്കോച്ചൻ, ചിരിപ്പിച്ച് '​ഗർർർ' ടീസർ

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'