കേരളം

ഭാര്യയുടെ ക്രൂര പീഡനം; മർദ്ദന ദൃശ്യങ്ങളടങ്ങിയ വിഡിയോ ഫേസ്ബുക്കിലിട്ട് യുവാവ് തൂങ്ങിമരിച്ചു 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഭാര്യയുടെ പീഡനത്തിൽ മനം നൊന്ത് ആത്മഹത്യ ചെയ്യുന്നെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചശേ‌ഷം യുവാവ് തൂങ്ങിമരിച്ചു. 31കാരനായ തിരുവല്ലം സ്വദേശി ഹരിശ്രീ ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെ പുലർച്ചയോടെ ആറ്റുകാലുള്ള ഭാര്യവീടിനു മുന്നിലാണ് ഇയാളെ  മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഭാര്യ തന്നെ ഉപദ്രവിച്ചെന്നും പിന്നീട് പൊലീസിൽ തനിക്കെതിരെ പരാതി നൽകി പീഡിപ്പിക്കുകയാണെന്നും ഫേസ്ബുക്കിൽ പങ്കുവച്ച വിഡിയോയിൽ ഹരിശ്രീ ആരോപിക്കുന്നു. മർദ്ദന ദൃശ്യങ്ങളടങ്ങിയ വിഡിയോയാണ് ഇയാൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ഒന്നര വർഷം മുൻപാണ് ഹരിയുടെ വിവാഹം നടന്നത്. വിവാഹശേഷം രണ്ട് മാസം സ്വന്തം വീട്ടിൽ താമസിച്ച ഇരുവരും പിന്നീട് ഭാര്യവീട്ടിലേക്ക് മാറുകയായിരുന്നു. റോഡിനോടു ചേർന്നുള്ള മരത്തിൽ തൂങ്ങി നിൽക്കുന്ന ഹരിയുടെ മൃതദേഹം നാട്ടുകാരാണ് ആദ്യം കണ്ടത്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം സ്വന്തം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

തിങ്കളാഴ്ച വൈകിട്ടാണ് ഹരിയുടെ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഭാര്യ, ഭാര്യയുടെ പിതാവ്, സഹോദരി എന്നിവർക്കെതിരെയായിരുന്നു വിഡിയോയിലെ ആരോപണങ്ങൾ. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്