കേരളം

ആലപ്പാട്ടെ സീ വാഷിംഗ് ഒരുമാസത്തേക്ക് നിര്‍ത്തിവെക്കും ; പ്രശ്‌നം പഠിക്കാന്‍ എംഎല്‍എമാര്‍ ഉള്‍പ്പെട്ട സമിതി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം : ആലപ്പാട്ടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ എംഎല്‍എമാരും കലക്ടറും ഉള്‍പ്പെട്ട സമിതിയെ നിയോഗിച്ചതായി വ്യവസായമന്ത്രി ഇ പി ജയരാജന്‍. ആര്‍ രാമചന്ദ്രന്‍, എന്‍ വിജയന്‍പിള്ള എന്നീ എംഎല്‍എമാരും ജില്ലാ കലക്ടറും അടങ്ങുന്ന സമിതിയെയാണ് നിയോഗിച്ചിട്ടുള്ളത്. കലക്ടര്‍ ചെയര്‍മാനായ സമിതി ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്നും മന്ത്രി അറിയിച്ചു. 

ഐആര്‍ഇയുടെ ഖനനമേഖലയില്‍ ഉയര്‍ന്നുവന്നിട്ടുള്ള പ്രശ്‌നമാണ് ഖനനം നിര്‍ത്തിവെക്കണമെന്നത്. അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. അവര്‍ വിഷയം പഠിച്ചുകൊണ്ടിരിക്കുകയാണ്. 

സീ വാഷിംഗ് ഒരുമാസത്തേക്ക് നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഈ തീരുമാനം കെഎംഎംഎല്ലും ഐആര്‍ഇയും അംഗീകരിച്ചതായും വ്യവസായ മന്ത്രി പറഞ്ഞു. ഈ രണ്ട് പ്രമുഖ സ്ഥാപനങ്ങളും കേരളത്തിന്റെ സാമ്പത്തികശേഷിയെ വളര്‍ത്തിയെടുക്കാന്‍, വിപുലീകരിക്കാന്‍ ശേഷിയുള്ളതാണ്. അതിനാല്‍ ഈ സ്ഥാപനങ്ങളെ എല്ലാ നിലയിലും പ്രവര്‍ത്തിച്ചു വളര്‍ന്നുവരാനുള്ള സാഹചര്യം പൊതുവായി ഉണ്ടാകണമെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്. 

ഖനനമേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കലക്ടറും കെഎആര്‍എല്‍ എംഡിയും സ്ഥലത്തെ ക്ഷേത്ര ഭാരവാഹികളുമായി ചര്‍ച്ച നടത്തി. പ്രദേശത്തെ പ്രമുഖ ക്ഷേത്രമായ കാട്ടില്‍ വേക്കതില്‍ ക്ഷേത്ര ഭാരവാഹികളുടെ ആശങ്ക തീര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ സംരക്ഷണം ഉറപ്പാക്കും. ഇതിനായി കടല്‍ഭിത്തി, പുലിമുട്ട് തുടങ്ങിയ എത്രയും വേഗം നിര്‍മ്മിക്കും. കെഎംഎംഎല്‍ നടത്തുന്നസാമൂഹ്യപ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ക്രിക്കറ്റ് കളിക്കുന്നതിനിടെ 22 കാരന്‍ കുഴഞ്ഞു വീണു മരിച്ചു

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം