കേരളം

കോഴിക്കോട് മയക്കുമരുന്ന് വേട്ട; മൂന്ന് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: കോഴിക്കോട് മടവൂരില്‍ നിന്നും മൂന്ന് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. ഇതര സംസ്ഥാനത്തൊഴിലാളിയായ അബ്ദുല്‍സലാമിനെയാണ് എക്‌സൈസ് -പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 

നഗരത്തിലെ വിദ്യാലയങ്ങളില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്നതാണ് കഞ്ചാവെന്ന് പ്രതി വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ഇയാളെ വിശദമായി ചോദ്യം ചെയ്ത ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാനാവൂവെന്നും കഞ്ചാവ് വിതരണ ശൃഖലയിലെ മറ്റുള്ളവരെയും പിടികൂടാനാവുമെന്നും പൊലീസ് വെളിപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം