കേരളം

മസ്ജിദുകളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം: സുപ്രിം കോടതിയില്‍ ഹര്‍ജി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മസ്ജിദുകളില്‍ സ്ത്രീകളെയും പ്രവേശിപ്പിക്കാന്‍ നിര്‍ദേശിക്കണം എന്ന ആവശ്യം തള്ളിയ കേരള ഹൈക്കോടതി വിധിക്ക് എതിരെ സുപ്രിം കോടതിയില്‍ ഹര്‍ജി. അഖില ഭാരത ഹിന്ദുമഹാസഭ സംസ്ഥാ പ്രസിഡന്റ് സ്വാമി ദത്താശ്രേയ സായി സ്വരൂപ് നാഥാണ് സുപ്രിം കോടതിയെ സമീപിച്ചത്. 

ഒക്ടോബര്‍ പതിനൊന്നിനായിരുന്നു ഹര്‍ജി ആദ്യ വാദത്തില്‍ തന്നെ ഹൈക്കോടതി തള്ളിയത്. മുസ്‌ലിം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നില്ലെന്ന് തെളിയിക്കുന്ന വസ്തുതകള്‍ ഹര്‍ജിയില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണം എന്നുള്ള സുപ്രിം കോടതി വിധിയുടെ ചുവടുപിടിച്ചാണ് പള്ളികളിലും സ്ത്രീ പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുമഹാസഭ കോടതിയെ സമീപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്