കേരളം

ഷാര്‍ജയില്‍ മലയാളി യുവാവ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ചു; വാച്ച്മാന്‍ പൊലീസ് കസ്റ്റഡിയില്‍

സമകാലിക മലയാളം ഡെസ്ക്

ഷാര്‍ജ: മലയാളി യുവാവ് ഷാര്‍ജയില്‍ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് മരിച്ചു. അല്‍ മജറിലെ ഖാന്‍ സാഹേബ് എന്ന കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന് വീണ് ഗോപകുമാര്‍(32) ആണ് മരിച്ചത്. 

തലച്ചോറ് ചിന്നിച്ചിതറിയ നിലയില്‍ ഗോപകുമാര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. ആത്മഹത്യയാണോ, കൊലപാതകമാണോ എന്ന് അന്വേഷണത്തിലെ വ്യക്തമാവുകയുള്ളുവെന്ന് പൊലീസ് വ്യക്തമാക്കി. അപകടം നടന്നയുടനെ ഷാര്‍ജ പൊലീസ് വിഭാഗത്തിലെ ഫോറന്‍സിക്, സിഐഡി, ക്രൈംസീന്‍, പെട്രോള്‍ വിഭാഗങ്ങള്‍ അവിടേക്കെത്തി. 

മൃതദേഹം ഫോറന്‍സിക് ലാബിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടമരണം തന്നെയാണോ എന്ന് ഉറപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്. വാച്ച്മാനൊപ്പമായിരുന്നു ഗോപകുമാര്‍ താമസിച്ചിരുന്നത്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്.ഗോപകുമാറിന് സാമ്പത്തിക പ്രശ്‌നങ്ങളോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടായിരുന്നില്ലെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഇയാള്‍ക്ക് മൂന്ന് വയസുള്ള മകളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല