കേരളം

എല്ലാ വിശ്വാസങ്ങളും ഭരണഘടനയ്ക്കു താഴെ, സ്വന്തം വിശ്വാസം മാത്രമാണ് ശരിയെന്ന നിലപാടു മാറണമെന്ന് കെടി ജലീല്‍

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: വിശ്വാസങ്ങള്‍ക്ക് അതീതമാണ് ഭരണഘടനയെന്ന് മന്ത്രി ഡോ.കെ.ടി ജലീല്‍. റാന്നി പി.ജെ.ടി ഹാളില്‍ നടന്ന ന്യൂനപക്ഷ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 

എല്ലാ വിശ്വാസങ്ങളും ഭരണഘടനയ്ക്ക് താഴെയാണെന്നും ബഹുമത സാമൂഹിക ഘടനയില്‍ ജീവിക്കുമ്പോള്‍ സമൂഹത്തിന്റെ ഐക്യമാണ് പ്രധാനമെന്നും അതിനായി നിലകൊള്ളണമെന്നും മന്ത്രി പറഞ്ഞു. കൂടാതെ, ന്യൂനപക്ഷ-ഭൂരിപക്ഷ സമൂഹത്തിലെ പുതുതലമുറ തമ്മില്‍ പരസ്പരം ഇടപെടലുകളും സൗഹൃദങ്ങളും ഉണ്ടാകണം. തന്റെ വിശ്വാസം മാത്രമാണ് ശരി എന്ന നിലപാട് മാറണം, മറ്റുള്ളവരുടെ വിശ്വാസത്തെ അംഗീകരിക്കാന്‍ എല്ലാവരും തയ്യാറാകണം. എല്ലാവരുടേയും പുരോഗതിയാണ് സംവരണം കൊണ്ട് ലക്ഷ്യമിടുന്നതെന്നും എല്ലാവര്‍ക്കും തുല്യത ലഭിക്കുമ്പോള്‍ സംവരണം തന്നെ ഇല്ലാതെയാകുമെന്നും, രാജ്യപുരോഗതിക്ക് എല്ലാ വിഭാഗം ജനങ്ങളുടേയും അഭിവൃദ്ധി അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു. 

സംസ്ഥാന സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷവികസന ധനകാര്യ കോര്‍പ്പറേഷനാണ് ന്യൂനപക്ഷ സംഗമം സംഘടിപ്പിച്ചത്. ക്രിസ്ത്യന്‍, മുസ്ലിം, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി മതവിഭാഗങ്ങളിലുള്ളവര്‍ക്ക് കേന്ദ്രസംസ്ഥാന തലങ്ങളില്‍ ലഭ്യമാക്കിയിട്ടുള്ള വിവിധ ആനുകൂല്യങ്ങളെ കുറിച്ച് ബോധവത്കരണം നടത്തുകയെന്നതായിരുന്നു ന്യൂനപക്ഷസംഗമത്തിന്റെ ലക്ഷ്യം. ന്യൂനപക്ഷവകുപ്പിന്റെ സഹായം ജില്ലയ്ക്ക് ഉണ്ടാകുന്നത് മികച്ച കാര്യമാണ്. ഈ സംഗമം ഒരു സന്ദേശമാണെന്നും സാധാരണക്കാരായ അര്‍ഹതപ്പെട്ടവര്‍ക്ക് സഹായം ലഭിക്കുന്നതിനുള്ള വഴിയാണ് ഇതിലൂടെ തുറന്ന് കിട്ടുകയെന്നും രാജു ഏബ്രഹാം എംഎല്‍എ പറഞ്ഞു.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ