കേരളം

ബിജെപി മുഖ്യശത്രു; യുഡിഎഫിനെ ക്ഷീണിപ്പിക്കാന്‍ മുസ്ലീം ലീഗ് ഇല്ല; മൂന്നാം സീറ്റില്‍ നിന്ന് പിന്നോട്ട്‌ 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ലോക് സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന് കിട്ടേണ്ട മൂന്നാം സീറ്റ് സംബന്ധിച്ച് യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് പികെ കുഞ്ഞാലിക്കുട്ടി. സീറ്റിന്റെ എണ്ണത്തെ കുറിച്ച് 18 ന് ചേരുന്ന യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയുണ്ടാകും. യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന ഒരു തീരുമാനവും മുസ്ലീം ലീഗിന്റെ ഭാഗത്തു നിന്ന് ഉണ്ടാകില്ലെന്ന് ലീഗ് നേതാക്കള്‍ പാണക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു.

നിലവിലെ രാഷ്ട്രീയ സാഹചര്യം മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗംവിശദമായി ചര്‍ച്ച ചെയ്‌തെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിനകത്തും പുറത്തും അനുകൂല സാഹചര്യമാണ്  യുഡിഎഫിനും യുപിഎക്കും ഉള്ളത്. അസാധാരണ രാഷ്ട്രീയ സാഹചര്യത്തിനിതിരെ ശക്തമായ സാന്നിദ്ധ്യം മുസ്ലീം ലീഗിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നതിന് ഒരു തടസ്സവും പാടില്ലെന്നാണ് മുസ്ലീം ലീഗ് നിലപാടെന്നും ലീഗ് നേതാക്കള്‍ വിശദീകരിച്ചു. 

പാര്‍ട്ടി എംഎല്‍എമാരേയും എംപിമാരേയും പാര്‍ട്ടിഭാരവാഹികളുമാണ് പാണക്കാട്ട് നടന്ന ഉന്നതാധികാര സമിതി യോഗത്തില്‍ പങ്കെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്