കേരളം

സിനിമാടിക്കറ്റുകള്‍ക്ക് വിനോദനികുതിയില്‍ ഇളവുവരുത്തിയേക്കും; മുഖ്യമന്ത്രിയുമായുളള ചര്‍ച്ചയില്‍ ഉറപ്പ് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിനിമാടിക്കറ്റുകള്‍ക്ക് ബജറ്റില്‍ പ്രഖ്യാപിച്ച വിനോദനികുതിയില്‍ ഇളവുവരുത്തിയേക്കും. ചലച്ചിത്രപ്രവര്‍ത്തകര്‍ കൊച്ചിയില്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ ഉറപ്പ് ലഭിച്ചത്. നികുതി പത്തുശതമാനത്തില്‍ നിന്ന് കുറയ്ക്കുന്ന കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് ഫെഫ്ക ഭാരവാഹികള്‍ പറഞ്ഞു.

എറണാകുളം ഗസ്റ്റ് ഹൗസിലാണ് മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് നിവേദനം സമര്‍പ്പിച്ചത്. സിനിമ ടിക്കറ്റുകള്‍ക്ക് പത്ത് ശതമാനം വിനോദനികുതി ഏര്‍പ്പെടുത്തിയത് സിനിമാവ്യവസായത്തെ സാരമായി ബാധിക്കുമെന്ന് ഫെഫ്കയടക്കമുള്ള സംഘടനകള്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ജി.എസ്.ടി നിലനില്‍ക്കെ ഇരട്ടനികുതി ഏര്‍പ്പെടുത്തുന്നത് നീതീകരിക്കിനാകില്ല എന്നതാണ് വിവിധ സിനിമാസംഘടനകളുടെ നിലപാട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്