കേരളം

'അല്‍പം ബോധമുണ്ടെങ്കില്‍ മുല്ലപ്പള്ളി അത് പറയുമോ'? വിമര്‍ശനവുമായി മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

പറവൂര്‍: ബിജെപിയെ നേരിടുന്നതിന് സിപിഎമ്മുമായി സഹകരിക്കാമെന്നും പക്ഷേ ' ആയുധം' താഴെ വയ്ക്കണമെന്നുമുള്ള കെപിസിസി പ്രസിഡന്റിന്റെ വാക്കുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അല്‍പ്പമെങ്കിലും ബോധമുണ്ടെങ്കില്‍ മുല്ലപ്പള്ളി അങ്ങനെ പറയുമോ? നിങ്ങളാണോ രാജ്യത്ത് ബിജെപിയെ നേരിടാന്‍ പോകുന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

അക്രമം അവസാനിപ്പിച്ചാല്‍ അടുത്ത നിമിഷം സിപിഎമ്മുമായി സഹകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം മഞ്ചേരിയില്‍ വച്ച് പറഞ്ഞത്. ദേശീയ തലത്തില്‍ ബിജെപിയെ എങ്ങനെ നേരിടണമെന്നതിന് സിപിഎമ്മിന് വ്യക്തതയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.

 റഫാല്‍ അഴിമതിയുള്‍പ്പടെയുള്ള കാര്യങ്ങളില്‍ ബിജെപിക്കെതിരെ ശബ്ദിക്കാന്‍ പോലും പിണറായിയും കോടിയേരിയും തയ്യാറായിട്ടില്ല. ലാവലിന്‍ കേസിലെ രഹസ്യങ്ങള്‍ പുറത്ത് വരുമോയെന്ന ഭയം കൊണ്ടാവാം ഇതെന്നും മുല്ലപ്പള്ളി ആരോപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

'ട്രെയിനിലിരുന്ന് ഒരു മഹാൻ സിനിമ കാണുകയാണ്, ഇതൊരു താക്കീതാണ്'; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

ലൈംഗികാരോപണത്തില്‍ മോദിയുടെ പേര് പറഞ്ഞാല്‍ നൂറ് കോടി; ശിവകുമാറിനെതിരെ ബിജെപി നേതാവ്

ജി പി ഹിന്ദുജ ബ്രിട്ടനിലെ ഏറ്റവും സമ്പന്നന്‍, ഋഷി സുനകിന്റെ സമ്പത്തിലും വര്‍ധന

'ബുദ്ധിയാണ് സാറെ ഇവന്റെ മെയിൻ!' ഉത്തരക്കടലാസ് കണ്ട് കണ്ണുതള്ളി അധ്യാപിക, അ‍ഞ്ച് മാർക്ക് കൂടുതൽ; വൈറൽ വിഡിയോ