കേരളം

സ്കൂൾ ബസോടിക്കുന്നതിനിടെ ഹൃദയാഘാതം; കുട്ടികളെ സുരക്ഷിതരാക്കിയ ശേഷം ഡ്രൈവർ മരണത്തിന് കീഴടങ്ങി

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: സ്കൂൾ ബസോടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായിട്ടും കുട്ടികളെ സുരക്ഷിതരാക്കിയ ഡ്രൈവർ മരണത്തിന് കീഴടങ്ങി. തങ്കശ്ശേരി മൗണ്ട് കാർമൽ സ്കൂളിലെ ഡ്രൈവറായിരുന്ന വി എസ് നന്ദകുമാർ (49) ആണ് മരിച്ചത്. 58 കുട്ടികളുമായി സ്കൂളിൽ നിന്ന് മടങ്ങവേയായിരുന്നു നന്ദകുമാറിന് ഹൃദയാഘാതമുണ്ടായത്. 

സ്കൂളിൽ നിന്നും കുട്ടികളുമായി യാത്ര പുറപ്പെട്ട് അടുത്ത ജം​ഗ്ഷനിൽ എത്തിയതും കടുത്ത നെഞ്ചുവേദനയും അസ്വസ്ഥതയും ഇദ്ദേഹത്തിനുണ്ടായി. തുടർന്ന് വാഹനം സുരക്ഷിതമായി സൈഡിലേക്ക് മാറ്റി പാർക്ക് ചെയ്ത ശേഷം സഹായത്തിനായി സമീപത്തുണ്ടായിരുന്ന ഓട്ടോക്കാരെ വിളിച്ചു. ഇവരെത്തി ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത