കേരളം

മൂന്നാര്‍ പഞ്ചായത്ത് നിര്‍മ്മാണം; സ്റ്റോപ്പ് മെമ്മോ നല്‍കിയതില്‍ ദുരൂഹതയെന്ന് എംഎം മണി

സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍: മൂന്നാറില്‍ പഞ്ചായത്തിന്റെ കെട്ടിട നിര്‍മാണത്തിന് അവസാന നിമിഷം സ്‌റ്റോപ്പ് മെമോ നല്‍കിയതില്‍ ദുരൂഹതയുണ്ടെന്ന് വൈദ്യുതി മന്ത്രി എം എം മണി. കെട്ടിട നിര്‍മാണ ജോലികള്‍ അവസാന ഘട്ടത്തില്‍ ആയിരുന്നുവെന്നും  ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും എം എം മണി ആവശ്യപ്പെട്ടു.  അനധികൃത നിര്‍മാണങ്ങള്‍ നടത്തിയവരില്‍ ഏറെയും കോണ്‍ഗ്രസുകാരാണെന്നും മണി ആരോപിച്ചു. 

സബ് കളക്ടര്‍ രേണുരാജിനെതിരായ  എസ് രാജേന്ദ്രന്റെ പരാമര്‍ശം പാടില്ലാത്തതാണ്. ഇതില്‍ സിപിഎം നിലപാട് വ്യക്തമാക്കിയതാണെന്നും രാജേന്ദ്രന് എതിരായ നടപടി എന്തെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും എം എം മണി പറഞ്ഞു. അതേസമയം മൂന്നാര്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും റവന്യൂ മന്ത്രിയെ കണ്ടതായും റിപ്പോര്‍ട്ടുകളുണ്ട്. പൊതുതാല്പര്യം മുന്‍ നിര്‍ത്തിയാണ് കെട്ടിടം പണിയെന്നും തടസ്സങ്ങള്‍ നീക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. 

ഇതിനിടെ മൂന്നാറില്‍ പഞ്ചായത്തിന്റെ കെട്ടിട നിര്‍മാണം ഹൈക്കോടതിയുടെ സ്‌റ്റേ ചെയ്തു.  ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് സ്‌റ്റേ ചെയ്തത്. മൂന്നാറിലെ സിപിഐ നേതാവ് ഔസേപ്പ് നല്‍കിയ ഹര്‍ജിയിലാണ് നടപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ