കേരളം

ഹയര്‍സെക്കന്‍ഡറിയില്‍ ഇനി കണക്കിനും പ്രാക്ടിക്കല്‍, വര്‍ഷാന്ത്യം പരീക്ഷ; ഉത്തരവിറങ്ങി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറിയില്‍ കണക്കിനും പ്രാക്ടിക്കല്‍ വരുന്നു. ആഴ്ചതോറും പ്രാക്ടിക്കല്‍ പീരിയഡും വര്‍ഷാന്ത്യം മറ്റ് ശാസ്ത്രവിഷയങ്ങള്‍ക്കെന്നപോലെ പരീക്ഷയും ഇതിനുണ്ടാകും. അടുത്ത അധ്യയനവര്‍ഷം മുതല്‍ ഗണിത പ്രാക്ടിക്കല്‍ യാഥാര്‍ത്ഥ്യമാകും.

ഹയര്‍സെക്കന്‍ഡറിയില്‍ ഐടി ഗണിത ലാബുകള്‍ സ്ഥാപിക്കാനും പ്രാക്ടിക്കല്‍ ഏര്‍പ്പെടുത്താനും നേരത്തെ കരിക്കുലം സബ്കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ശുപാര്‍ശയും എസ് സിഇആര്‍ടി തയ്യാറാക്കിയ സമീപനരേഖയും സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവിറങ്ങി. 

ഓരോ ആഴ്ചയും തുടര്‍ച്ചയായ രണ്ട് പീരിയഡുകള്‍ ഗണിത പ്രാക്ടിക്കലിന് മാറ്റിവെക്കണം. ഒന്നാം വര്‍ഷം ചുരുങ്ങിയത് എട്ടും രണ്ടാം വര്‍ഷം പതിനാറും ലാബ് പ്രവര്‍ത്തനങ്ങള്‍ നടത്തണം. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുളള പ്രായോഗിക പരീക്ഷയില്‍ 40 മാര്‍ക്കിനുളള ചോദ്യങ്ങളുണ്ടാകും. ഇതിനായി നിലവിലുളള മൂല്യനിര്‍ണയഘടന മാറ്റും.ഗണിതത്തിന് പ്രത്യേക ലാബുകള്‍ സ്ഥാപിക്കേണ്ടെന്നും നിലവിലെ ഐടി ലാബുകള്‍ ഉപയോഗിക്കാമെന്നും ഉത്തരവിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി

പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ