കേരളം

ജോസഫിന് ലോക്‌സഭ സീറ്റ് നല്‍കാമെന്ന് ധാരണയില്ല; രണ്ട് സീറ്റ് കിട്ടിയാലും ഇല്ലെങ്കിലും പാര്‍ട്ടി പിളരില്ല: ജോസ് കെ മാണി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പിജെ ജോസഫിന് ലോക്‌സഭാ സീറ്റ് നല്‍കാമെന്ന് ധാരണയില്ലെന്ന് കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി. താന്‍ രാജ്യസഭയിലേക്ക് മത്സരിച്ചത് പാര്‍ട്ടിയുടെ മുഴുവന്‍ തീരുമാനപ്രകാരമാണെന്നും, ലോക്‌സഭാ സീറ്റ് നല്‍കാമെന്ന് അന്ന് വ്യവസ്ഥയുണ്ടാക്കിയിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു. കേരള യാത്രയുടെ സമാപനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജോസ് കെ മാണി. 

യുഡിഎഫില്‍ രണ്ടാംസീറ്റ് ചോദിക്കുന്നത് ഏതെങ്കിലും ഗ്രൂപ്പിനുവേണ്ടിയില്ല. ജോസഫ് വിഭാഗവും മാണി വിഭാഗവും യോജിച്ചപ്പോള്‍ പാര്‍ട്ടി സംഘടനാ തലത്തില്‍  ഏറെ ശക്തിപ്പെട്ടെങ്കിലും അതിന്റെ അടിസ്ഥാനത്തിലുള്ള സീറ്റുകള്‍ മുന്നണിയില്‍ നിന്ന് ലഭിച്ചിട്ടില്ല. രണ്ട് സീറ്റ് വേണമെന്ന ആവശ്യം ഈ മാസം 18ാം തിയ്യതി ചേരുന്ന യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ചയില്‍ ഉന്നയിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു. 

പാര്‍ട്ടിയില്‍ യാതൊരു തരത്തിലുമുളള പ്രശ്‌നങ്ങളുമില്ല. പ്രശ്‌നങ്ങളുണ്ടെന്നത് മാധ്യമ സൃഷ്ടിയാണ്. കേരളയാത്രയുടെ പതാക കൈമാറിയത് പിജെ ജോസഫാണ്. ജാഥ തൊടുപുഴയില്‍ എത്തിയപ്പോള്‍ പങ്കെടുത്തിരുന്നു. സമാപനയോഗത്തില്‍ പങ്കെടുക്കത്തത് വിദേശയാത്രകാരണമാണ്. പാര്‍ട്ടിക്ക് രണ്ട് സീറ്റ് കിട്ടിയാലും ഇല്ലെങ്കിലും പാര്‍ട്ടി പിളരില്ലെന്നും പാര്‍ട്ടി ചെയര്‍മാനാകുന്ന കാര്യം തല്‍ക്കാലം അജണ്ടയില്‍ ഇല്ലെന്നും ജോസ് കെ മാണി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്