കേരളം

വഴിയില്‍ കിടന്ന ബാഗ് ശ്രദ്ധയില്‍പ്പെട്ടു, പതിനായിരം രൂപയില്‍ തൊട്ടില്ല; തിരികെ നല്‍കി വിദ്യാര്‍ത്ഥികള്‍, കയ്യടി

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: എടത്വായില്‍ ലോട്ടറി വില്‍പനക്കാരന്റെ കയ്യില്‍ നിന്ന് നഷ്ടപ്പെട്ട പണം അടങ്ങിയ ബാഗ് തിരികെ നല്‍കി ബന്ധുക്കളായ വിദ്യാര്‍ത്ഥികള്‍ മാതൃകയായി. തലവടി ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ബാഗ് തിരികെ നല്‍കിയത്. തലവടിസ്വദേശികളായ നിഖില്‍, ആദര്‍ശ് എന്നിവരാണ് പതിനായിരം രൂപ അടങ്ങിയ ബാഗ് തിരികെ ഏല്‍പ്പിച്ച് മാതൃകയായത്.

ഇരുവരും ഇന്നലെ വൈകിട്ട് കുടിവെള്ളം ശേഖരിക്കാന്‍ തലവടി എ.കെ.ജി ജംക്ഷനില്‍ ചെന്നപ്പോഴാണ് പണം അടങ്ങിയ ബാഗ് ശ്രദ്ധയില്‍പെട്ടത്. വിദ്യാര്‍ഥികളുടെ അന്വേഷണത്തില്‍ ലോട്ടറി വില്‍പനക്കാരന്റെ കൈയ്യില്‍നിന്ന് പണം നഷ്ടപ്പെട്ടതായി അറിഞ്ഞു. തുടര്‍ന്ന് പണം അടങ്ങിയ ബാഗ് ഉടമസ്ഥനെ തിരികെ ഏല്‍പ്പിക്കുകയായിരുന്നു. 

വിദ്യാര്‍ത്ഥികളുടെ സത്യസന്ധത അറിഞ്ഞ തലവടി ഗവ. ഹൈസ്‌കൂള്‍ അധികൃതര്‍ പഞ്ചായത്തില്‍ അറിയിക്കുകയും, അനുമോദന സമ്മേളനം സംഘടിപ്പിക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ