കേരളം

സഭയില്‍ നിന്ന് പുറത്താക്കും; സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് സന്യാസിനി സമൂഹത്തിന്റെ മുന്നറിയിപ്പ് 

സമകാലിക മലയാളം ഡെസ്ക്

വയനാട്:  കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ പുറത്താക്കുമെന്ന് സന്യാസിനി സമൂഹത്തിന്റെ മുന്നറിയിപ്പ്. സന്യാസിനി സമൂഹത്തിന്റെ കൗണ്‍സില്‍ സെക്രട്ടറിയാണ് മുന്നറിയിപ്പ് നല്‍കിയത്.

കന്യാസ്ത്രീ സന്യാസ സഭയ്ക്ക് നാണക്കേടുണ്ടാക്കി എന്ന് ആരോപിച്ച് മദര്‍ സുപ്പീരിയര്‍ നല്‍കിയ ആദ്യ നോട്ടീസിന് തൃപ്തികരമായ വിശദീകരണം നല്‍കിയില്ല എന്ന് ചൂണ്ടിക്കാണിച്ച് സന്യാസിനി സമൂഹം വീണ്ടും നോട്ടീസ് നല്‍കി. മാര്‍ച്ച് 10നകം വിശദീകരണം നല്‍കണം. അല്ലാത്ത പക്ഷം സഭയില്‍ നിന്ന് പുറത്താക്കേണ്ടി വരുമെന്ന് രണ്ടാമത്തെ നോട്ടീസില്‍ പറയുന്നു. 

ലൂസിക്കെതിരായ ആരോപണങ്ങളെല്ലാം തെളിയിക്കപ്പെട്ടുവെന്ന് സന്യാസിനി സമൂഹം നോട്ടീസില്‍ വ്യക്തമാക്കി. തുടര്‍ച്ചയായി നിയമലംഘനങ്ങള്‍ നടത്തുന്ന സിസ്റ്റര്‍ തെറ്റുതിരുത്തണമെന്നും സന്യാസിനി സമൂഹം ആവശ്യപ്പെട്ടു. 

മാധ്യമങ്ങളോട് സംസാരിച്ചതും, പുസ്തകം പ്രസിദ്ധീകരിച്ചതും, പുതിയ കാര്‍ വാങ്ങിയതും, സഭയുടെ അനുമതിയില്ലാതെയാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ലൂസിക്കെതിരായ ആദ്യ നോട്ടീസ്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, വിശദീകരണവുമായി മദര്‍ ജനറാളിന്റെ മുന്നില്‍ ഹാജരാകില്ലെന്നുമായിരുന്നു സിസ്റ്റര്‍  ആദ്യ ഘട്ടത്തില്‍ ഇതിനോട് പ്രതികരിച്ചത്. തുടര്‍ന്ന് വിഷയത്തില്‍ ലൂസിയുടെ മറുപടി തൃപ്തികരമല്ല എന്ന് ചൂണ്ടിക്കാണിച്ചാണ് രണ്ടാമത്തെ നോട്ടീസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്