കേരളം

'ജയ്ഷ് ഇ മുഹമ്മദിനേയും സിപിഎമ്മിനേയും നിരോധിക്കുക';  ഭീകരസംഘടനയുമായി സിപിഎമ്മിനെ ചേര്‍ത്ത് കെട്ടി വി.ടി ബല്‍റാം

സമകാലിക മലയാളം ഡെസ്ക്



കാസര്‍കോഡ് കല്ലിയോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ സിപിഎമ്മിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംഎല്‍എ വി.ടി. ബല്‍റാം. സിപിഎമ്മിനെ നിരോധിക്കണം എന്നാണ് ഫേയ്‌സ്ബുക്കിലൂടെ ബല്‍റാം പറഞ്ഞത്. കഴിഞ്ഞ ദിവസം പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയ ജയ്‌ഷെ മിഹമ്മദിനൊപ്പം സിപിഎമ്മിനേയും നിരോധിക്കണമെന്നാണ് ബല്‍റാം ആവശ്യപ്പെടുന്നത്. 

ഇന്നലെ രാത്രിയാണ് പെരിയ കല്യോട്ട് സ്വദേശികളായ കൃപേഷ്, ശരത് ലാല്‍ എന്നീ യൂത്ത്‌ലീഗ് പ്രവര്‍ത്തകരെ കാറില്‍ എത്തിയ സംഘം വെട്ടിക്കൊന്നത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തുകയാണ് യൂത്ത് കോണ്‍ഗ്രസ്. വലിയ പ്രതിഷേധമാണ് സിപിഎമ്മിനെതിരേ ഉയരുന്നത്. 

സിപിഎം പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്കല്‍ കമ്മിറ്റിയംഗത്തെ ആക്രമിച്ചതിനെതിരെയുള്ള പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഈ കേസില്‍ ശരത് ഒന്നാം പ്രതിയും കൃപേഷ് ആറാം പ്രതിയുമായിരുന്നു. ഇരുവര്‍ക്കും നേരത്തേ വധഭീഷണിയുണ്ടായിട്ടുണ്ടെന്നും എഫ്‌ഐആറില്‍ പറയുന്നു. കൊടുവാള്‍ പോലെയുള്ള ആയുധം ഉപയോഗിച്ചാണ് ഇരുവരേയും വെട്ടിക്കൊലപ്പെടുത്തിയത് എന്നാണ് പ്രാഥമിക നിഗമനം. ആയുധപരിശീലനം ലഭിച്ചവരോ മുമ്പ് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരോ ആണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം