കേരളം

'തെരുവിലെ ഇരുട്ടില്‍ ഉയര്‍ന്ന് താഴുന്ന കത്തികളും ഹിംസയും ഫാസിസ്റ്റുകള്‍ക്കേ ഗുണം ചെയ്യൂ' ; ഇരട്ടക്കൊലപാതകത്തെ അപലപിച്ച് സുനില്‍ പി ഇളയിടം

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ച സംഭവത്തെ അപലപിച്ച് ഇടതുപക്ഷ ചിന്തകനും അധ്യാപകനുമായ സുനില്‍ പി ഇളയിടം. ഇത്തരം കൊലപാതകങ്ങള്‍ ജനാധിപത്യപരമായ രാഷ്ട്രീയത്തെയാണ് പരാജയപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നീതിയുടെയും ധാര്‍മ്മികതയുടെയും നവോത്ഥാന മൂല്യങ്ങളുടെ വഴിയടച്ച് കളയുന്നു. തെരുവിലെ ഇരുട്ടില്‍ ഉയര്‍ന്ന് താഴുന്ന കത്തികളും ഹിംസയുടെ ഇരുണ്ട ലോകങ്ങളും ഫാസിസ്റ്റുകള്‍ക്ക് മാത്രമേ ഗുണം ചെയ്യൂവെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ അദ്ദേഹം പറയുന്നു. 

കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ...

ഈ കൊലപാതകങ്ങള്‍ ജനാധിപത്യപരമായ രാഷ്ട്രീയത്തെ തന്നെയാണ് പരാജയപ്പെടുത്തുന്നത്.


നീതിയുടെയും ധാര്‍മ്മികതയുടെയും നവോത്ഥാന മൂല്യങ്ങളുടെയും വഴിയാണ് അത് അടച്ചു കളയുന്നത്. തെരുവിലെ ഇരുട്ടില്‍ ഉയര്‍ന്നു താഴുന്ന കത്തികളും
ഹിംസയുടെ ഇരുണ്ട ലോകങ്ങളും നിശ്ചയമായും ഫാസിസ്റ്റുകള്‍ക്ക് മാത്രമേ ഗുണം ചെയ്യൂ. അതിലൂടെയുള്ള യാത്രകളും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍

ഇന്‍ഷുറന്‍സ് ക്ലെയിമിനായി സ്റ്റേഷനില്‍ എത്തേണ്ട; പോല്‍ ആപ്പില്‍ സേവനം സൗജന്യം