കൊച്ചി: മിന്നല്‍ ഹര്‍ത്താല്‍ ആഹ്വാനങ്ങൾ വാര്‍ത്തയാക്കരുതെന്ന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. ഇത്തരത്തിൽ റിപ്പോർട്ട് ചെയ്താൽ കൂട്ടുത്തരവാദിത്തമുണ്ടാകുമെന്നും കോടതി ഓർമ്മിപ്പിച്ചു. ഹർത്താലുകൾ സാമൂഹ്യ വിരുദ്ധമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും കോടതി ഓർമിപ്പിച്ചു.
ചീഫ് ജസ്റ്റീസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ചാണ് മാധ്യമങ്ങൾക്കെതിരെ വിമർശനമുന്നയിച്ചത്. കാസർകോട് കൊലപാതകവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ സംബന്ധിച്ച കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി ഇത്തരത്തിൽ മാധ്യമങ്ങൾക്ക് കർശന നിർദേശങ്ങൾ നൽകിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ