കേരളം

ഇരട്ടക്കൊലപാതകത്തില്‍ ഗവര്‍ണറുടെ ഇടപെടല്‍; മുഖ്യമന്ത്രിയോട് അടിയന്തര റിപ്പോര്‍ട്ട് തേടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ഗവര്‍ണര്‍ പി സദാശിവം മുഖ്യമന്ത്രിയില്‍ നിന്ന് അടിയന്തര റിപ്പോര്‍ട്ട് തേടി.അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഇന്ന് രാവിലെയാണ് പ്രതിപക്ഷ നേതാവ് ഗവര്‍ണറെ കണ്ടത്. കൊലചെയ്യപ്പെട്ട യുവാക്കളുടെ അവസ്ഥയെക്കുറിച്ചും ഇതുവരെ പ്രതികളെ പിടികൂടാത്തതിലുള്ള ആശങ്കയും പ്രതിപക്ഷ നേതാവ് ഗവര്‍ണറെ ധരിപ്പിച്ചിരുന്നു. ഉത്തരമേഖലാ എഡിജിപിയുടെ തസ്തിക കഴിഞ്ഞ എട്ടുമാസമായി ഒഴിഞ്ഞുകിടക്കുകയാണ്. ഇത് ഉത്തരമേഖലയുടെ കീഴില്‍ വരുന്ന ജില്ലകളിലെ ക്രമസമാധാനത്തെ കാര്യമായി ബാധിച്ചതായും ചെന്നിത്തല ഗവര്‍ണറോട് വ്യക്തമാക്കിയിരുന്നു.

ഞായറാഴ്ച രാത്രിയാണ് പെരിയയിലെ കല്ലിയോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്‌ലാല്‍ എന്നിവര്‍ ദാരുണമായി കൊലചെയ്യപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പെരിയ ലോക്കല്‍ കമ്മറ്റി അംഗം പീതാബംരന്‍ ഉള്‍പ്പടെ ഏഴ് പേര്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് മുങ്ങി

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്