കേരളം

കാസര്‍കോട് ഇരട്ടക്കൊലപാതകം: ലോക്കല്‍ കമ്മിറ്റിയംഗമായ പീതാംബരനെ സിപിഎമ്മില്‍ നിന്നും പുറത്താക്കി 

സമകാലിക മലയാളം ഡെസ്ക്

കാഞ്ഞങ്ങാട്: കാസര്‍കോട് കല്യാട്ട് ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് പെരിയലോക്കല്‍ കമ്മിറ്റിയംഗം എ പീതാംബരനെ സിപിഎമ്മില്‍ നിന്നും പുറത്താക്കി. കൊലപാതകവുമായി ബന്ധപ്പെട്ട് പീതാംബരനെ കസ്റ്റഡിയിലെടുത്ത പശ്ചാത്തലത്തിലാണ് നടപടി. സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പീതാംബരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് പീതാംബരന്‍ ഉള്‍പ്പെടെ ഏഴു പേര്‍ കസ്റ്റഡിയിലാണ്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.

ഇന്നലെ രാത്രിയോടെയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. മറ്റുള്ളവര്‍ ആരൊക്കെയാണെന്ന പേര് വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

പൊലീസ് കസ്റ്റഡിയിലുള്ള ലോക്കല്‍ കമ്മിറ്റിയംഗം എ പീതാംബരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ നേരത്തെ അറിയിച്ചിരുന്നു. കൊലപാതകികളെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ച രാത്രി എട്ടരയോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്തും വെട്ടേറ്റ് കൊല്ലപ്പെട്ടത്. കല്യാട്ട് പെരുങ്കളിയാട്ടത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം കഴിഞ്ഞ് ബൈക്കില്‍ മടങ്ങിയ ഇവരെ ജീപ്പിലെത്തിയ സംഘം ഇടിച്ചിട്ട ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ