കേരളം

സെക്രട്ടറിയേറ്റിന് മുന്നില്‍ ആത്മഹത്യാശ്രമം ; ജീവനൊടുക്കാന്‍ ശ്രമിച്ചത് പിരിച്ചുവിടപ്പെട്ട കെഎസ്ആര്‍ടിസി ജീവനക്കാരി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  പിരിച്ചു വിടപ്പെട്ട എംപാനല്‍ ജീവനക്കാരി സെക്രട്ടറിയേറ്റിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആലപ്പുഴ സ്വദേശിയായ ദിയയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇന്നലെ അര്‍ധരാത്രിയോടെ സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തലുകള്‍  പൊളിച്ച് നീക്കിയതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ ആത്മഹത്യയ്ക്ക് തുനിഞ്ഞത്.

അഗ്നിശമന സേനാംഗങ്ങള്‍ എത്തി ഇവരെ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു.  എംപാനല്‍ ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് ആവശ്യമുയര്‍ത്തി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തി വരികയായിരുന്നു ഇവര്‍. കഴുത്തില്‍ കുരുക്കിട്ട് മരത്തിന് മുകളില്‍ കയറിയ ജീവനക്കാരിയെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ശ്രമപ്പെട്ടാണ് താഴെയിറക്കിയത്.

 ആറ്റുകാല്‍ പൊങ്കാലയുടെ ഒരുക്കങ്ങളുടെ ഭാഗമായാണ് നഗരസഭയുടെ നേതൃത്വത്തില്‍ സമരപ്പന്തലുകള്‍ നീക്കം ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ