കേരളം

ആയിരംദിനം ആഘോഷിക്കാന്‍ പ്രതിപക്ഷമുണ്ടാകില്ല; കൊലപാതക രാഷ്ട്രീയത്തെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നതില്‍ പ്രതിഷേധിച്ച് ബഹിഷ്‌കരണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; പിണറായി സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷങ്ങളില്‍ നിന്ന് പ്രതിപക്ഷം ബഹിഷ്‌കരിക്കും. യുഡിഎഫ് എംഎല്‍എമാരും ജനപ്രതിനിധികളും ആഘോഷപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കും. കൊലപാതക രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് ബിഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.

ഒരാഴ്ച നീളുന്ന ആഘോഷം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായി ആയിരം പുതിയ പദ്ധതികളും പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് സര്‍ക്കാര്‍ ആയിരം ദിനം ആഘോഷിക്കാന്‍ ഒരുങ്ങുന്നത്. 

ഒമ്പതരക്കോടി രൂപ മുടക്കിയാണ് സര്‍ക്കാര്‍ ആഘോഷങ്ങള്‍ നടത്തുന്നത്. പറഞ്ഞതെല്ലാം ചെയ്തുനിറഞ്ഞു ഇനി നവ കേരള നിര്‍മാണം എന്ന് അവകാശപ്പെട്ടുകൊണ്ടാണ് ആയിരം ദിനം ആഘോഷിക്കുന്നത്. എല്ലാ ജില്ലകളിലും എക്‌സിബിഷന്‍ സെമിനാറുകള്‍ എന്നിങ്ങനെയാണ് പരിപാടികള്‍. നിയമസഭയില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച കണക്ക് പ്രകാരംം 9.54 കോടി രൂപയാണ് ചെലവാക്കുന്നത്.

സാമൂഹ്യസുരക്ഷാ രംഗത്തെ ഇടപെടലുകളും ദേശീയപാതക്കുള്ള സ്ഥലമേറ്റെടുക്കലും ഗെയില്‍പൈപ്പ് ലൈന്‍ നിര്‍മ്മാണ പുരോഗതിയും സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളാണ്. പക്ഷേ ഭരണകക്ഷിയിലെ പ്രധാന പാര്‍ട്ടി തന്നെ കൊലപാതക രാഷ്ട്രീയത്തില്‍ പ്രതികളായിരിക്കുന്നതിനാല്‍ സര്‍ക്കാരിന്റേ നേട്ടങ്ങളേക്കാള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് അക്രമ രാഷ്ട്രീയം തന്നെയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിദേശ യാത്ര നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി തിരികെ തലസ്ഥാനത്ത്; ചോദ്യങ്ങളോട് മൗനം

ലഖ്‌നൗവിനോടും തോറ്റു മടക്കം, പത്ത് തോല്‍വിയോടെ മുംബൈയുടെ സീസണിന് അവസാനം

55 കോടിയുണ്ടോ, അമേരിക്കയില്‍ ഒരു പട്ടണം വാങ്ങാം!

സ്‌കൂള്‍ ഓഡിറ്റോറിയവും ഗ്രൗണ്ടും വിദ്യാര്‍ഥികള്‍ക്ക്, മറ്റ് ആവശ്യങ്ങള്‍ക്കു നല്‍കരുതെന്ന് ഹൈക്കോടതി

അരളിച്ചെടിയുടെ വിഷം ഹൃദയാഘാതത്തിന് കാരണമായി, സൂര്യയുടെ മരണത്തില്‍ പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്