കേരളം

കാസര്‍കോട് ഇരട്ടകൊലപാതകം; ഒരാള്‍ കൂടി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊലപാതകത്തിനായി പ്രതികള്‍ക്ക് വാഹനം സംഘടിപ്പിച്ചു കൊടുത്ത സജി ജോര്‍ജാണ് അറസ്റ്റിലായത്. 

കല്ല്യോട്ട് സ്വദേശിയാണ് സജി. വാഹനം കസ്റ്റഡിയില്‍ എടുക്കാന്‍ എത്തിയപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ പൊലീസിനെ തടഞ്ഞിരുന്നു. കൊലപാതകത്തില്‍ സജി നേരിട്ട് പങ്കെടുത്തിട്ടുണ്ടോയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. വാഹനം പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്നവരുടെ എണ്ണം രണ്ടായി.

സിപിഎം ലോക്കല്‍ കമ്മറ്റി അംഗം എ.പീതാംബരനെയാണ് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. കോടതി പീതാംബരനെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പീതാംബരനുമായി പൊലീസ് സംഭവ സ്ഥലത്തെത്തി തെളിവെടുക്കുകയും, ആയുധങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. 

സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന കുറ്റകൃത്യമാണ് നടന്നതെന്ന് കോടതി വിലയിരുത്തി. കൊല്ലണം എന്ന ഉദ്ദേശത്തോടെയായിരുന്നു ആക്രമണം എന്നും, സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍