കേരളം

കൊച്ചിയില്‍ വന്‍തീപിടിത്തം; പാരഗണ്‍ ഗോഡൗണ്‍ കത്തിയമര്‍ന്നു, ഗതാഗതം സ്തംഭിച്ചു, മെട്രോ നിര്‍മ്മാണം നിര്‍ത്തിവെച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി നഗരത്തില്‍ വന്‍ തീപിടിത്തം. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെ പാരഗണ്‍ ചെരുപ്പ് ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്. ആളപായമില്ല എന്നാണ് പ്രാഥമിക വിവരം. തീ അണയ്ക്കാനുളള ശ്രമം തുടരുന്നു.

ബുധനാഴ്ച രാവിലെയോടെയാണ് ചെരുപ്പ് ഗോഡൗണില്‍ തീപിടിത്തം ഉണ്ടായത്. തീപിടിക്കാനുളള കാരണം വ്യക്തമല്ല. നാലുനില കെട്ടിടം പൂര്‍ണമായി അഗ്നിക്കിരയായിരിക്കുകയാണ്. തീ അണയ്ക്കാനുളള ശ്രമം തുടരുന്നു. കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെ എത്തിച്ച് തീ അണയ്ക്കാനുളള ശ്രമമാണ് തുടരുന്നത്.

കെട്ടിടത്തിന് തീപിടിച്ചതോടെ മുന്‍കരുതല്‍ നടപടിയെന്നോണം തൊട്ടടുത്ത കെട്ടിടങ്ങളില്‍ നിന്നുളളവരെ ഒഴിപ്പിച്ചു. സൗത്ത് റെയില്‍വേ സ്റ്റേഷനിലേക്കുളള പ്രധാന റോഡിന് അരികിലുളള പാരഗണ്‍ ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്. ഇതോടെ റോഡില്‍ വാഹനഗതാഗതവും തടസ്സപ്പെട്ടു. തൊട്ടടുത്തുളള മെട്രോ ജോലികളും നിര്‍ത്തിവെച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍

പന്നു വധ ശ്രമം; ​ഗൂഢാലോചനയ്ക്ക് പിന്നിൽ 'റോ'യുടെ വിക്രം യാദവ്; വെളിപ്പെടുത്തൽ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ