കേരളം

കൊലപാതകത്തിൽ സിപിഎമ്മിന് പങ്കുണ്ട് ; നേതൃത്വം നൽകിയത് എംഎൽഎയെന്ന് കൊല്ലപ്പെട്ട ശരത്തിന്റെ അച്ഛൻ

സമകാലിക മലയാളം ഡെസ്ക്

കാസർകോട് :  പെരിയയിലെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരുടെ ഇരട്ട കൊലപാതകം സിപിഎമ്മിന്റെ പൂർണ അറിവോടെയാണെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛൻ സത്യൻ ആരോപിച്ചു. കൊലപാതകത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് പറയുന്നത് പച്ചക്കള്ളമാണ്. പ്രതി പീതാംബരൻ തന്നെയാണ്. പാർട്ടിയുടെ അറിവില്ലാതെ ലോക്കൽ കമ്മറ്റി അംഗമായ ഇയാൾ ഒന്നും ചെയ്യില്ല. പ്രാദേശിക പ്രശ്‌നത്തിന്റെ പേരിൽ ഉദുമ എംഎൽഎ കെ. കുഞ്ഞിരാമൻ പല തവണ വധ ഭീഷണി മുഴക്കിയിരുന്നു. എംഎൽഎയാണ് അക്രമത്തിന് നേതൃത്വവും പിന്തുണയും നൽകിയത് എന്നും സത്യൻ ആരോപിച്ചു. 

പെരിയ ഇരട്ടക്കൊലയ്ക്കു പിന്നിൽ ക്വട്ടേഷന്‍ സംഘമല്ലെന്നാണ് പിടിയിലുള്ളവർ മൊഴി നൽകിയിട്ടുള്ളത്. കൊല നടത്തിയത് പീതാംബരനും കസ്റ്റഡിയിലുള്ള രണ്ടുപേരും ചേര്‍ന്നാണെന്ന് മൊഴി. പീതാംബരനും കസ്റ്റഡിയിലുള്ള ആറുപേരും മൊഴിയിലുറച്ചു നിൽക്കുകയാണ്. അതേസമയം, മൊഴി പൂര്‍ണമായി പൊലീസ്  വിശ്വാസത്തിലെടുത്തിട്ടില്ല. ചോദ്യംചെയ്യല്‍ തുടരുമെന്ന് പൊലീസ് സംഘം അറിയിച്ചു. 

ഇരട്ടക്കൊലപാതകക്കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകും. കസ്റ്റഡിയിലുള്ള ആറുപേരെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യുകയാണ്. കസ്റ്റഡിയിലുള്ള പത്തൊന്‍പതുകാരൻ അടക്കം ആറുപേരും പെരിയ സ്വദേശികളും പീതാംബരനുമായി അടുത്ത ബന്ധമുള്ളവരുമാണ്. ഇവര്‍ക്കപ്പുറം സംഭവത്തില്‍ കൂടുതല്‍പേരുടെ പങ്കാളിത്തം കണ്ടെത്താന്‍ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. കൊല്ലപ്പെട്ട ഇരുവരുടേയും ശരീരത്തിലെ മുറിവുകളുടെ സ്വഭാവം, കൃത്യത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്ന സൂചന നല്‍കുമ്പോഴും ഇതുസംബന്ധിച്ച് അന്വേഷണസംഘത്തിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിദേശ യാത്ര നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി തിരികെ തലസ്ഥാനത്ത്; ചോദ്യങ്ങളോട് മൗനം

55 കോടിയുണ്ടോ, അമേരിക്കയില്‍ ഒരു പട്ടണം വാങ്ങാം!

സ്‌കൂള്‍ ഓഡിറ്റോറിയവും ഗ്രൗണ്ടും വിദ്യാര്‍ഥികള്‍ക്ക്, മറ്റ് ആവശ്യങ്ങള്‍ക്കു നല്‍കരുതെന്ന് ഹൈക്കോടതി

അരളിച്ചെടിയുടെ വിഷം ഹൃദയാഘാതത്തിന് കാരണമായി, സൂര്യയുടെ മരണത്തില്‍ പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്

കുറ്റാലത്ത് അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ; ഒഴുക്കിൽപെട്ട് പ്ലസ് വൺ വിദ്യാർഥി മരിച്ചു