കേരളം

'പാര്‍ട്ടി പറയാതെ കൊല്ലില്ല ; തെരഞ്ഞെടുപ്പ് ആയതിനാല്‍ കൈവിട്ടു' ; സിപിഎമ്മിനെതിരെ പീതാംബരന്റെ കുടുംബം

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോഡ്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി അറസ്റ്റിലായ പീതാംബരന്റെ കുടുംബം. പാര്‍ട്ടി അറിയാതെ പീതാംബരന്‍ ഒന്നും ചെയ്യില്ല. പാര്‍ട്ടി പറയാതെ പീതാംബരന്‍ കൊലപാതകം ചെയ്യില്ലെന്ന് പീതാംബരന്റെ ഭാര്യ മഞ്ജു പറഞ്ഞു. 

പാര്‍ട്ടി പറഞ്ഞാല്‍ എന്തും അനുസരിക്കുന്ന ആളാണ് ഭര്‍ത്താവ്. മുഴുവന്‍ കാര്യവും പാര്‍ട്ടി അറിഞ്ഞിട്ടാണ്. നേരത്തെ പ്രദേശത്തു ഉണ്ടായ അക്രമങ്ങളില്‍ പാര്‍ട്ടിക്ക് വേണ്ടിയാണ് പങ്കാളിയായത്. മറ്റാര്‍ക്കോ വേണ്ടി പീതാംബരന്‍ കുറ്റം ഏറ്റെടുക്കുകയായിരുന്നു. കൈ പ്ലാസ്റ്റര്‍ ഇട്ടിരിക്കുന്ന പീതാംബരന് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുക്കാനാകില്ല. പാര്‍ട്ടിക്കായി നിന്നിട്ട് ഇപ്പോള്‍ പുറത്താക്കിയെന്നും പീതാംബരന്റെ കുടുംബം ആരോപിച്ചു. 

പാര്‍ട്ടിക്ക് മോശമായെന്ന് കരുതിയപ്പോള്‍ അപ്പോള്‍ പുറത്താക്കിയതാണ്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് സമയമല്ലേ അതുകൊണ്ട് പാര്‍ട്ടിക്ക് മോശക്കേട് ഒഴിവാക്കാന്‍ പാര്‍ട്ടി കൈവിട്ടതാണെന്നും പീതാംബരന്റെ മകള്‍ ദേവിക പറഞ്ഞു. 

സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗമാണ് പീതാംബരന്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പീതാംബരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ പീതാംബരനെ സിപിഎമ്മില്‍ നിന്നും പുറത്താക്കിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്