കേരളം

'ഇനിയും ചവിട്ടാന്‍ വന്നാല്‍  ഒരെണ്ണം ബാക്കിയില്ലാത്ത വിധം പെറുക്കിയെടുക്കേണ്ടി വരും'; ഇരട്ടക്കൊലപാതകത്തിന് മുന്‍പ് സിപിഎം നേതാവിന്റെ കൊലവിളി പ്രസംഗം 

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്:പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് മുന്‍പ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൊലവിളി പ്രസംഗം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കോണ്‍ഗ്രസുകാര്‍ക്ക് നേരെ വധഭീഷണി മുഴക്കുന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം വിപിപി മുസ്തഫയുടെ പ്രസംഗമാണ് പുറത്തുവന്നത്. കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സിപിഎം നേതൃത്വം ആവര്‍ത്തിക്കുമ്പോഴാണ് ഈ വീഡിയോ പുറത്തുവന്നത്.

ജനുവരി ഏഴിന് കല്യാട്ട് സിപിഎം പരിപാടിയിലായിരുന്നു കൊലവിളി പ്രസംഗം. പാതാളത്തോളം ക്ഷമിച്ചുകഴിഞ്ഞു. സഖാവ് പീതാംബരനെയും സുരേന്ദ്രനെയും ഒരു പ്രകോപനവുമില്ലാതെ പകല്‍ മര്‍ദിക്കുന്ന വരെയുളള സംഭവങ്ങള്‍ ക്ഷമിക്കുകയാണ്. എന്നാല്‍ ഇനിയും ചവിട്ടാന്‍ വന്നാല്‍ ആ പാതാളത്ത് നിന്ന് റോക്കറ്റ് പോലെ സിപിഎം കുതിച്ചുകയറുമെന്ന് പ്രസംഗത്തില്‍ പറയുന്നു.  പ്രസംഗത്തിന്റെ വീഡിയോ സിപിഎം അനുഭാവികളുടെ ഫെയ്‌സ് ബുക്ക് പേജില്‍ പ്രചരിപ്പിച്ചിരുന്നു. ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഇത് ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.

'പാതാളത്തോളം ഞങ്ങള്‍ ക്ഷമിച്ചു കഴിഞ്ഞു.സഖാവ് പീതാംബരനെയും സുരേന്ദ്രനെയും ഒരു പ്രകോപനവുമില്ലാതെ പകല്‍ മര്‍ദിക്കുന്നവരെയുളള സംഭവങ്ങള്‍ ഞങ്ങള്‍ ക്ഷമിക്കുകയാണ്. എന്നാല്‍ ഇനിയും ചവിട്ടാന്‍ വന്നാല്‍ ആ പാതാളത്ത് നിന്ന് റോക്കറ്റ് പോലെ സിപിഎം കുതിച്ചുകയറും. അതിന്റെ വഴിയില്‍ പിന്നെ ബാബുരാജല്ല, ഗോവിന്ദന്‍ നായരല്ല ഒരൊറ്റ ഒരെണ്ണം ബാക്കിയില്ലാത്ത വിധം പെറുക്കിയെടുക്കേണ്ടി വരും. അങ്ങനെ പാതാളത്ത് നിന്ന് തിരിച്ചുവരാനുളള ഇടയുണ്ടാക്കരുത്. കേള്‍ക്കുന്ന കോണ്‍ഗ്രസുകാരെയും കേള്‍ക്കാത്ത കോണ്‍ഗ്രസുകാരെയും സമാധാനയോഗത്തിന് വിളിച്ച് ബേക്കല്‍ എസ്‌ഐ പറഞ്ഞു കൊടുക്കണം. ഇങ്ങനെയൊക്കേയാണ് സിപിഎം പറഞ്ഞിട്ടുളളത്. നിങ്ങള്‍ കേസെടുത്താലും പ്രതികളെ പിടിച്ചിട്ടില്ലെങ്കിലും സിപിഎമ്മിന്റെ സ്വഭാവവും രീതിയും അറിയാമല്ലോ.' - വിവാദ പ്രസംഗത്തില്‍ മുസ്തഫ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ഡാ.. ദര്‍ശാ ഇറങ്ങിവാടാ പട്ടി..!; സിംഹത്തെ വെല്ലുവിളിച്ച് ചാക്കോച്ചൻ, ചിരിപ്പിച്ച് '​ഗർർർ' ടീസർ

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'