കേരളം

കൊലപാതക രാഷ്ട്രീയം ജനാധിപത്യ വിരുദ്ധം; രക്തച്ചൊരിച്ചില്‍ ഒഴിവാക്കണമെന്ന് ഗവര്‍ണര്‍ 

സമകാലിക മലയാളം ഡെസ്ക്

കൊല്ലം : കൊലപാതക രാഷ്ട്രീയം ജനാധിപത്യ വിരുദ്ധമാണെന്ന് ഗവര്‍ണര്‍ പി സദാശിവം. രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ രക്തം ചിന്തുന്നത് അവസാനിപ്പിക്കണമെന്നും  ഭരണഘടനയുടെ സത്ത ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉറുമ്പിനെ പോലും നോവിക്കുന്നതിന് എതിര് നില്‍ക്കുന്ന സംസ്‌കാരമാണ് കേരളത്തിന്റേത്. ശ്രീനാരായണ ഗുരുവടക്കമുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ ഇക്കാര്യം ആവര്‍ത്തിച്ചിട്ടുണ്ട്. ഈ  വസ്തുതകള്‍ ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും മറക്കരുതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. 

കേരളത്തിന്റെ ചരിത്രത്തില്‍ നിരവധി രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാരുമുണ്ടെന്നും ഇന്ന് സംസ്ഥാനം അനുഭവിക്കുന്ന സാമൂഹിക- രാഷ്ട്രീയ -ബൗദ്ധിക നിലവാരം അതിന്റെയെല്ലാം തുടര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു. രക്തച്ചൊരിച്ചിലുകളും കൊലപാതക രാഷ്ട്രീയവും ഭരണഘടനയുടെ അന്തസത്തയെ ഹനിക്കുന്നതാണെന്നും കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ട സംഭവത്തെ അപലപിച്ച് അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്