കേരളം

പയര്‍ കൃഷിക്കിടയില്‍ അനധികൃത മദ്യവില്‍പ്പന; കൃഷിയുടമ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കറുകച്ചാല്‍: പയര്‍ കൃഷിക്കുള്ളില്‍ അനധികൃത മദ്യവില്‍പ്പന നടത്തി കൃഷിയുടമയെ പൊലീസ് പിടികൂടി. പരിയാരം വെമ്പാല മുരളി(56) ആണ് പൊലീസ് പിടിയിലായത്. 

പാട്ടത്തിനെടുത്ത ഭൂമിയിലായിരുന്നു ഇയാളുടെ പയര്‍ കൃഷി. കോട്ടയം-കൈതേപ്പാലം റോഡിലെ കൈതമാവിലെ കൃഷിയിടത്തില്‍ ഇയാള്‍ അനധികൃത മദ്യവില്‍പ്പനയും നടത്തി വന്നു. എന്നാല്‍ ഇതിനെ കുറിച്ച് സൂചന ലഭിച്ചതോടെ വാകത്താനം പൊലീസ് ഇയാളെ വലയിലാക്കി. 

ഏറെ നാളായി ഇയാള്‍ ഈ വിധം മദ്യവില്‍പ്പന നടത്തി വരികയായിരുന്നു. മദ്യം വാങ്ങിയ ശേഷം ഇയാള്‍ പയര്‍ കൃഷിക്കുള്ളില്‍ ഒളിപ്പിച്ചു വയ്ക്കുകയും, ആവശ്യക്കാര്‍ക്ക് ഊറ്റി വില്‍പ്പന നടത്തി വരികയുമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ