കേരളം

പെരിയ കൊലപാതകം ഹീനമെന്ന് മുഖ്യമന്ത്രി; കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി; കോണ്‍ഗ്രസ് ക്രിമിനലുകളെ ആരും തള്ളിപ്പറയുന്നില്ല

സമകാലിക മലയാളം ഡെസ്ക്


കാസര്‍കോഡ്:     പെരിയയിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം ഹീനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനെ ഒരു തരത്തിലും ന്യായികരിക്കാനാവില്ല. അതുകൊണ്ട് തന്നെയാണ് പാര്‍ട്ടി അതിനെ ആദ്യമെ തള്ളിപ്പറഞ്ഞത്. തെറ്റായ കാര്യത്തെ ഏറ്റുപിടിക്കേണ്ട കാര്യം പാര്‍ട്ടിക്കില്ല. ഇത്തരം സംഭവങ്ങളെ പാര്‍ട്ടി എങ്ങനെ കാണുന്നു എന്നതിന്റെ തെളിവാണ് ഇക്കാര്യത്തില്‍ പാര്‍ട്ടി സ്വീകരിച്ച സമീപനമെന്നും പിണറായി പറഞ്ഞു.

കുറ്റവാളികള്‍ക്ക് ഒരു പരിരക്ഷയും ഉണ്ടാകില്ലെന്ന് മാത്രമല്ല ശക്തമായ നടപടിയും ഉണ്ടാകും. ഇത് സംബന്ധിച്ച് ഉന്നതതല ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിയമം നിയമത്തിന്റെ വഴിക്ക് പോകും. കുറ്റം ചെയ്തവര്‍ക്കെതിരെ കര്‍ശനനടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

കാസര്‍കോട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ അഴിഞ്ഞാടിയപ്പോള്‍ ആരും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിപ്പറയുന്ന സ്ഥിതിയുണ്ടായിട്ടില്ല. നാട്ടില്‍ സമാധാനമുണ്ടാകാനാണ് നാട് ആഗ്രഹിക്കുന്നത്. രാജ്യത്തെ മികച്ച ക്രമസമാധാനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് നമ്മുടെത്. അത് ആ രീതിയില്‍ തന്നെ മുന്നോട്ട് പോകുമെന്ന് പിണറായി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു