കേരളം

പെരിയയില്‍ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കാന്‍ താത്പര്യമറിയിച്ച് മുഖ്യമന്ത്രി; പ്രവര്‍ത്തകരുടെ പ്രതികരണം എങ്ങനെയെന്ന് അറിയില്ലെന്ന് ഡിസിസി

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്:പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കാന്‍ താത്പര്യം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംബന്ധിച്ച് സിപിഎം ജില്ലാ നേതൃത്വം കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ചചെയ്തു. എന്നാല്‍ പ്രദേശത്തെ പ്രവര്‍ത്തകര്‍ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലെന്ന് ഡിസിസി നേതൃത്വം ജില്ലാ നേതാക്കളെ അറിയിച്ചു.

പൊതുപരിപാടിക്കായി കാസര്‍കോട് ജില്ലയില്‍ മുഖ്യമന്ത്രി എത്തുന്നതിന്റെ ഭാഗമായാണ് സിപിഎം ജില്ലാ നേതൃത്വം വ്യാഴാഴ്ച ഡിസിസി നേതാക്കളെ കണ്ടത്. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും വീടുകള്‍ സന്ദര്‍ശിക്കാന്‍ താത്പര്യമുള്ളതായി സിപിഎം ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്ന് വ്യക്തമായ മറുപടി ലഭിക്കാത്ത സാഹചര്യത്തില്‍ സന്ദര്‍ശനം നടത്തുമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. 

രാവിലെ പത്തിന് സിപിഎമ്മിന്റെ പുതിയ ജില്ലാ കമ്മറ്റി ഓഫീസിന് തറക്കല്ലിട്ട ശേഷം പതിനൊന്ന് മണിക്കാണ് കാഞ്ഞങ്ങാട് സര്‍ക്കാരിന്റെ ആയിരം ദിനാഘോഷം ഉദ്ഘാടന പരിപാടി. അതിനിടിയല്‍ വീട് സന്ദര്‍ശിക്കാനാണ് മുഖ്യമന്ത്രിയുടെ പദ്ധതി. ഇന്നലെ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ശരത്ത്‌ലാലിന്റെയും കൃപേഷിന്റെയും വീടുകള്‍ സന്ദര്‍ശിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായിട്ടാണ് ഇവിടെയെത്തിയത്. കൊലപാതകം മുന്‍പ് തന്നെ അപലപിച്ചതാണ്. അന്വേഷണം ശക്തമായി മുന്നോട്ടുപോകാന്‍ സംവിധാനം ഒരുക്കും. അതേപ്പറ്റി തെറ്റിദ്ധാരണ വേണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്