കേരളം

'നല്ല നടപ്പി'ന് ഇപ്പോൾ നല്ല കാലം; സജീവമാക്കാൻ ഹൈക്കോടതി നിർദേശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചെറിയ കുറ്റങ്ങൾക്ക് പിടിക്കപ്പെടുന്നവർക്ക് ജയിലിനു പകരം നൽകുന്ന നല്ലനടപ്പ് സമ്പ്രദായം സജീവമാക്കാൻ സാമൂഹികനീതി വകുപ്പ്. മൂന്ന് പതിറ്റാണ്ടു മുൻപ് വരെ ശക്തമായിരുന്ന നല്ലനടപ്പ് രീതി സജീവമാക്കാൻ ഹൈക്കോടതി ജില്ലാ ജഡ്ജിമാർക്ക് നിർദേശം നൽകി. താരതമ്യേന ചെറിയ കുറ്റകൃത്യത്തിൽ ഏർപ്പെട്ടവരെ കുറ്റം തെളിഞ്ഞാലും ജയിലിൽ അയയ്ക്കുന്നതിനു പകരം ജില്ലാ പ്രബേഷൻ ഓഫീസറുടെ മേൽനോട്ടത്തിൽ സോപാധികം സ്വന്തം കുടുംബത്തിൽതന്നെ ജീവിക്കാൻ അനുവദിക്കുന്നതാണ് നല്ലനടപ്പ്‌ സമ്പ്രദായം.

കഴിഞ്ഞ മാസം മാത്രം 165 കേസുകളിലാണ് നല്ലനടപ്പ് വിധിക്കാനുള്ള അന്വേഷണങ്ങൾക്ക് കോടതി കോൾ നിർദേശം നൽകിയത്. കേരളത്തിൽ ആകെ 151 പേരാണ് ഇപ്പോൾ നല്ലനടപ്പ്‌ സമ്പ്രദായത്തിൽ കഴിയുന്നത്. ഒരു വർഷം മുതൽ മൂന്ന് വർഷം വരെയാണ് ഒരാളെ ജില്ലാ പ്രബേഷൻ ഓഫീസറുടെ മേൽനോട്ടത്തിൽ കോടതികൾ നല്ലനടപ്പിന് അയയ്ക്കാറുള്ളത്.

958ലെ നല്ലനടപ്പ് നിയമപ്രകാരം (പ്രബേഷൻ ഓഫ് ഒഫൻഡേഴ്സ്) ആണ് കോടതികൾ ശിക്ഷ വിധിക്കുന്നത്. കഴിഞ്ഞ വർഷമാണ് ഈ രീതി സജീവമാക്കാൻ സർക്കാർ ശ്രമം തുടങ്ങിയത്. കഴിഞ്ഞ നവംബറിൽ ഹൈക്കോടതി എല്ലാ ജില്ലാ ജഡ്ജിമാരോടും നിയമത്തിന്റെ നടത്തിപ്പ് ജില്ലാതല അവലോകന സമിതിയിൽ വിലയിരുത്തണമെന്ന് നിർദേശിച്ചിരുന്നു.

സാമൂഹികനീതി വകുപ്പിന്റെ പ്രബേഷൻ ഓഫീസർമാരുടെ നേതൃത്വത്തിൽ നടക്കുന്ന നേർവഴി പദ്ധതി പ്രകാരം വിചാരണ തടവുകാരായി ജയിലിൽ കഴിയുന്നവരിൽ നല്ലനടപ്പിന് യോഗ്യരായവരുടെ പട്ടിക തയാറാക്കി ഹൈക്കോടതിക്ക് സമർപ്പിച്ചു. തുടർന്നാണ് കോടതികളിൽ നിന്നു നല്ല നടപ്പിനുള്ള അന്വേഷണങ്ങൾ വർധിച്ചത്. കോടതികളിൽ നിന്ന് പ്രതിമാസം ശരാശരി 25 നല്ലനടപ്പിനുള്ള അന്വേഷണങ്ങൾ ലഭിച്ചിരുന്നിടത്ത് കഴിഞ്ഞ ഡിസംബറിൽ 126 അന്വേഷണങ്ങളും ജനുവരിയിൽ 165 അന്വേഷണങ്ങളും ലഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

'പറക്കും സീഫെര്‍ട്!'- ഡൈവടിച്ച് റണ്ണടിക്കാന്‍ കിവി താരത്തിന്റെ ശ്രമം (വീഡിയോ)

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!