കേരളം

തണുപ്പ് തേടി രാജവെമ്പാല എത്തിയത് വീട്ടിലെ കട്ടിലിനടിയിൽ

സമകാലിക മലയാളം ഡെസ്ക്

കോതമം​ഗലം: കൊടും ചൂടിൽ തണുപ്പ് തേടിയെത്തിയ രാജവെമ്പാല അഭയം തേടി രാജവെമ്പാല എത്തിയത് വീട്ടിനുള്ളിൽ. ഉരുളൻതണ്ണിക്ക് സമീപം വലിയ ക്ണാച്ചേരി കൊളമ്പേക്കുടി ഷേർളിയുടെ കട്ടിലിനടിയിലാണ് എട്ട് അടി നീളമുള്ള രാജവെമ്പാല കയറിക്കൂടിയത്. 

ഞായറാഴ്ച വൈകീട്ട് 5.30 ഓടെയാണ് സംഭവം. പുരയിടത്തിലൂടെ ഇഴഞ്ഞ് നീങ്ങിയ രാജവെമ്പാല മുറ്റത്തെത്തി പെട്ടന്നാണ് വീടിനകത്തേക്ക് കയറിയത്. 

സംഭവം അറിഞ്ഞ് നിരവധി പേരാണ് സ്ഥലത്തെത്തിയത്. അടുത്തുള്ള വനം വകുപ്പ് സ്റ്റേഷനിൽ വിവരം അറിയിച്ച് കോതമം​ഗ​ലത്ത് നിന്ന് ഫോറസ്റ്റ് വാച്ചറും പാമ്പ് പിടിത്തക്കാരനുമായ ഷൈനും വനപാലകരും എത്തി. അകത്ത് ടോർച്ചടിച്ച് പരിശോധിച്ചപ്പോഴാണ് കട്ടിലിനടിയിൽ ചുരുണ്ട് കിടക്കുന്ന രാജവെമ്പാലയെ ഷൈൻ കണ്ടത്. 

പാമ്പിനെ ഷൈൻ കൈപ്പിടിയിലൊതുക്കി ചാക്കിലാക്കിയതോടെയാണ് എല്ലാവരുടേയും ശ്വാസം നേരെയായത്. രാജവെമ്പാലയെ പിന്നീട് ഉൾവനത്തിൽ തുറന്നുവിട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ