കേരളം

രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റിലായ വിദ്യാർഥികളുടെ ജാമ്യം ഇന്ന് പരി​ഗണിക്കും; പോസ്റ്റർ ഒട്ടിച്ചിട്ടില്ലെന്ന വാദം തള്ളി പ്രിൻസിപ്പൽ

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റിലായ മലപ്പുറം ഗവണ്‍മെന്‍റ് കോളജ് വിദ്യാര്‍ഥികളായ റിൻഷാദിന്റെയും മുഹമ്മദ് ഫാരിസിന്റെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കേസിന് ആസ്പദമായ പോസ്റ്ററുകള്‍ കോളജില്‍ ഒട്ടിച്ചിട്ടില്ലെന്ന് പ്രതികള്‍ കോടതിയില്‍ പറഞ്ഞു. നാല് ദിവസത്തെ പൊലീസ് കസ്റ്റഡി അവസാനിച്ചതോടെ ഇരുവരെയും മലപ്പുറം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു. 

കശ്മീരിന് സ്വാതന്ത്ര്യം അനുവദിക്കണമെന്ന പോസ്റ്റര്‍ ക്യാമ്പസില്‍ പതിച്ചത് തങ്ങളല്ലെന്നായിരുന്നു റാഡിക്കല്‍ സ്റ്റുഡന്റ്സ് ഫോറം പ്രവര്‍ത്തകരായ ഇരുവരുടേയും വാദം. അതേസമയം പോസ്റ്റര്‍ പതിച്ചതിനെതിരെ പൊലീസില്‍ പരാതിപ്പെട്ട കോളജ് പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥികളുടെ വാദം തള്ളിയിരുന്നു.

ബുധനാഴ്ചയാണ് ക്യാമ്പസില്‍ പോസ്റ്ററുകള്‍ കണ്ടത്. വെള്ളിയാഴ്ച റിൻഷാദിനെയും മുഹമ്മദ് ഫാരിസിനെയും രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയാണ് റിൻഷാദ്. മുഹമ്മദ് ഫാരിസ് ഒന്നാം വര്‍ഷ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാര്‍ഥിയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം