കേരളം

വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി: ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ച ഫീസ് ഘടന ഹൈക്കോടതി റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  2017-18 വര്‍ഷത്തെ സ്വാശ്രയമെഡിക്കല്‍ ഫീസ് പുനഃ പരിശോധിക്കണമെന്ന് ഹൈക്കോടതി. ഫീസ് നിശ്ചയിച്ച് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി പുറത്തിറക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. രണ്ടുമാസത്തിനകം പുതിയ ഫീസ് നിശ്ചയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ഇതോടെ ഫീസ് ഉയരാനുളള സാധ്യത വര്‍ധിച്ചിരിക്കുകയാണ്.

സ്വാശ്രയമെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിന് രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ച ഫീസ് 4.5 ലക്ഷം മുതല്‍ 5.5 ലക്ഷം രൂപവരെയാണ്. ഇതിനെതിരെ  സ്വാശ്രയമെഡിക്കല്‍ കോളേജുകള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. ഇതോടെ കുറഞ്ഞ ഫീസില്‍ പ്രവേശനം നേടിയ നാലായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഫീസ് 11 ലക്ഷം രൂപ വരെ വര്‍ധിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വാശ്രയമെഡിക്കല്‍ കോളേജുകള്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഫീസ് ഘടന പുതുക്കി നിശ്ചയിക്കണമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി രണ്ടുമാസത്തെ സമയം ഇതിനായി അനുവദിക്കുകയായിരുന്നു. ഫീസ് റെഗുലേറ്ററി സമിതിയോടാണ് പുതിയ ഫീസ് ഘടന നിശ്ചയിക്കാന്‍ കോടതി ആവശ്യപ്പെട്ടത്. നിലവിലെ ഫീസ് താല്‍ക്കാലികമാണെന്ന് നിരീക്ഷിച്ച കോടതി പുതിയ ഫീസ് ഘടന വരുന്നതുവരെ നിലവിലെ ഫീസ് തുടരാമെന്നും നിര്‍ദേശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്