കേരളം

കുന്ദമംഗലത്തെ ഇതരസംസ്ഥാന തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പൊലീസ് ; പ്രതി പിടിയിലായെന്ന് സൂചന

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് ഇതര സംസ്ഥാനതൊഴിലാളി ദുരൂഹസാഹചര്യത്തില്‍ മരിച്ചത് കൊലപാതകമെന്ന് പൊലീസ് സൂചിപ്പിച്ചു. കന്യാകുമാരി മാര്‍ത്താണ്ഡം സ്വദേശി കനകരാജനെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ കഴുത്തറുത്ത നിലയില്‍ കണ്ടത്. കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിലായെന്നാണ് സൂചന. 

കുന്ദമംഗലം ചെത്തുകടവ് പാലത്തിന് സമീപമാണ് കനകരാജനെ രക്തം വാര്‍ന്ന നിലയില്‍ കണ്ടത്. കനകരാജനെ പൊലീസ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. കനകരാജന്റെ  കഴുത്തില്‍ ആഴത്തിലേറ്റ മുറിവാണ് മരണകാരണം. കുന്ദമംഗലം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. 

പ്രദേശവാസിയായ പ്രതിയും കനകരാജനും കുറച്ച് ദിവസം മുമ്പ് മദ്യപിക്കുന്നതിനിടെ വാക്ക്തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. എന്നാല്‍ പ്രതിയുടെ പേര് വിവരം പൊലീസ് പുറത്ത്!വിട്ടിട്ടില്ല. കന്യാകുമാരി സ്വദേശിയായ കനകരാജന്‍ വര്‍ഷങ്ങളായി കോഴിക്കോട് കെട്ടിടനിര്‍മ്മാണതൊഴിലാളിയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്