കേരളം

ഗൗരിയമ്മയെ അപമാനിച്ച് കമന്റ്; സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം: അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന് ദലിത് ആക്ടിവിസ്റ്റ്, മാപ്പ്

സമകാലിക മലയാളം ഡെസ്ക്

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ.ആര്‍ ഗൗരിയമ്മയെ താന്‍ അപമാനിച്ചുവെന്ന പ്രചാരണം തെറ്റാണെന്ന് ദലിത് ആക്ടിവിസ്റ്റ് രേഖാ രാജ്. ഗൗരിയമ്മയുടെ എന്നല്ല ഒരു രാഷ്ട്രീയക്കാരിയുടെയും ജീവിതത്തെ ഞാന്‍ അപമാനിക്കില്ല. എന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടാകുമെന്ന് സംശയിക്കുന്നുവെന്ന് അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വനിതാ മതിലിനെപ്പറ്റി ഗൗരിയമ്മയുടെ വാര്‍ത്താ സമ്മേളനത്തിനെക്കുറിച്ചുള്ള ഒരു ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന്റെ വാര്‍ത്തയ്ക്ക് താഴെയായിരുന്നു രേഖാ രാജിന്റെ പേരില്‍ കമന്റ് പ്രത്യക്ഷപ്പെട്ടത്. 

ഇതിന് പിന്നാലെ ഫെയ്‌സ്ബുക്കില്‍ രേഖയ്ക്ക് എതിരെ കടുത്ത വിമര്‍ശനങ്ങളുയര്‍ന്നു. നൂറുവയസ്സിന് മുകളില്‍ പ്രായമുള്ള ത്യാഗ നിര്‍ഭരവും സത്യസന്ധയുമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ഒരു സ്ത്രീയെ അവഹേളിക്കുന്ന തരത്തില്‍ രേഖാ രാജ് വളര്‍ന്നോയെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലുയര്‍ന്നിരിക്കുന്ന ചോദ്യം. 

ഇതിന് മറുപടിയുമായാണ് തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നു എന്ന് പറഞ്ഞ് രേഖ രംഗത്ത് വന്നിരിക്കുന്നത്. എന്തായാലും ആ കമന്റിന്റെ പേരില്‍ മറ്റുള്ളവര്‍ക്കുണ്ടായ വേദനിയില്‍ നിര്‍വ്യാജം മാപ്പ് ചോദിക്കുന്നുവെന്നും രേഖ പറയുന്നു. 

രേഖയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:

ഗൗരിയമ്മയെ ഞാൻ അപമാനിച്ചതായി ഒരു പോസ്റ്റ് ജയറാം ജനാർദ്ദനൻ ഇട്ടിരിക്കുന്നതായി ഒരു സ്ക്രീൻ ഷോട്ട് കണ്ടു. അവിടെ കമന്റ് ചെയ്യാൻ കഴിയുന്നില്ല. ഗൗരിയമ്മയുടെ എന്നല്ല ഒരു രാഷ്ട്രീയക്കാരിയുടെയും ജീവിതത്തെ ഞാൻ അപമാനിക്കില്ല. എന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടാകുമെന്ന് സംശയിക്കുന്നു. എന്തായാലും ആ കമന്റിന്റെ പേരിൽ മറ്റുള്ളവർക്ക് ഉണ്ടായ വേദനയിൽ നിർവ്യാജം മാപ്പ് ചോദിക്കുന്നു

രേഖയുടേതായി പ്രത്യക്ഷപ്പെട്ട അധിക്ഷേപ കമന്റ്:

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി