കേരളം

വരും കാലം നമ്മുടെ കയ്യിലാണ്, അതിനാണ് നാം ഇവിടെ അണിചേര്‍ന്നത്; വനിതാ മതിലില്‍ റിമ 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വനിതാ മതില്‍ യഥാര്‍ഥത്തില്‍ ഒരു ശക്തി പ്രകടനം തന്നെയാണെന്നും ഇത്രയധികം സ്ത്രീകളും കുട്ടികളും മതിലില്‍ പങ്കു ചേര്‍ന്നത് ഇതിന്റെ വിജയം സൂചിപ്പിക്കുന്നുവെന്നും നടി റിമ കല്ലിങ്കല്‍. കോഴിക്കോട് വനിതാ മതിലില്‍ പങ്കെടുത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റിമ.

'ഒരുപാട് പേരുടെ കഷ്ടപ്പാടിന്റെയും അധ്വാനത്തിന്റെ ഫലമാണ് ഇന്നത്തെ സമൂഹം അനുഭവിക്കുന്ന സ്വാതന്ത്ര്യം. അത് നാം നേടിയെടുത്തതാണ്. ഇനിയുള്ള കാലം നമ്മുടെ സമൂഹം എങ്ങനെയായിരിക്കണം എന്നത് നാമാണ് തീരുമാനിക്കേണ്ടത്. അത് നമ്മുടെ കയ്യിലാണ്. അതിനു വേണ്ടിയാണ് നാം ഇവിടെ അണി ചേര്‍ന്നത്' റിമ പറഞ്ഞു. റിമയെ കൂടാതെ കെ.പി.എ.സി ലളിത, ബീനാ പോള്‍, ദീദി ദാമോദരന്‍ തുടങ്ങി സിനിമാ രംഗത്തെ പ്രമുഖര്‍ ഒരുപാടു പേര്‍ വനിതാ മതിലില്‍ പങ്കെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്