കേരളം

സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട : ശബരിമലയില്‍ യുവതികളെ പ്രവേശിക്കാന്‍ അനുവദിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപക ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ശബരിമല കര്‍മ്മ സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുള്ളത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

ഹര്‍ത്താലിനോട് എല്ലാവരും സഹകരിക്കണമെന്ന് ശബരിമല കര്‍മ്മസമിതി നേതാവ് കെ പി ശശികല അഭ്യര്‍ത്ഥിച്ചു. സര്‍ക്കാര്‍ വിശ്വാസികളെ വഞ്ചിച്ചു. യുവതികളെ ശബരിമലയിലേക്ക് ഒളിച്ചുകടത്തുകയായിരുന്നു. യുവതികളെ ശബരിമലയില്‍ കയറ്റാന്‍ മുന്‍കൈയെടുത്ത മുഖ്യമന്ത്രി രാജിവെച്ച് ഭക്തരോട് മാപ്പുപറയണമെന്നും ശബരിമല കര്‍മ്മസമിതി ആവശ്യപ്പെട്ടു. 

ശബരിമല കര്‍മ്മ സമിതിയുടെ എല്ലാ പ്രക്ഷോഭങ്ങള്‍ക്കും പിന്തുണയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള അറിയിച്ചിരുന്നു. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ച നടപടിക്കെതിരെ രണ്ടു ദിവസത്തെ സംസ്ഥാന വ്യാപക പ്രതിഷേധത്തിനും ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

പുല്ലും വൈക്കോല്‍ കെട്ടുമൊക്കെ ചെറുത്!, ഇതാ കൂറ്റന്‍ അലമാരയുമായി സ്‌കൂട്ടര്‍ യാത്ര; അതും ഒറ്റക്കൈയില്‍- വൈറല്‍ വീഡിയോ

മൂന്നാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍; ചിലയിടത്ത് ഇഞ്ചോടിഞ്ച്; ജനവിധി തേടുന്നവരില്‍ പ്രമുഖരും

ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് മുങ്ങി

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്