കേരളം

ഇനിയും യുവതികള്‍ വന്നാല്‍ സംരക്ഷണം നല്‍കും: എംഎം മണി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിന് യുവതികള്‍ എത്തിയാല്‍ ഇനിയും സംരക്ഷണം നല്‍കുമെന്ന് മന്ത്രി എംഎം മണി. വിഷയത്തിൽ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാടിനെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. വെള്ളാപ്പള്ളിക്ക് ഓരോ വിഷയത്തിലും ഓരോ നിലപാടുണ്ടാകുമെന്നാണ് എംഎം മണിയുടെ വാക്കുകൾ. 

ശബരിമലയിലെ യുവതി പ്രവേശത്തില്‍ നിരാശയും വേദനയും ഉണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍ ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ശബരിമല വിശ്വാസികള്‍ക്കുള്ളതാണ്. ആക്ടിവിസ്റ്റുകള്‍ക്കുള്ളതല്ല. പിന്‍വാതിലിലൂടെ യുവതികളെ പ്രവേശിപ്പിച്ചത് നിരാശജനകമാണ്. എസ്എന്‍ഡിപി യോഗം വിശ്വാസികള്‍ക്കൊപ്പമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമലയിലെ യുവതി പ്രവേശവുമായി ബന്ധപ്പെട്ട് പുതുവര്‍ഷ ദിനത്തില്‍ നവോത്ഥാന സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിതാ മതിലിലിന്റെ പ്രധാന സംഘാടകരിലൊരാളായിരുന്നു വെള്ളാപ്പള്ളി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ