കേരളം

തന്ത്രിയുടെ നടപടി കോടതിയലക്ഷ്യം, ബോര്‍ഡിനോട് ചോദിക്കാതെ നടയടച്ചത് ഗുരുതര പിഴവെന്ന് ദേവസ്വം കമ്മീഷണര്‍;  നോട്ടീസ് നല്‍കിയേക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനു പിന്നാലെ
നടയടച്ച തന്ത്രിയുടെ നടപടി കോടതിയലക്ഷ്യമാണെന്ന് ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എന്‍ വാസു. തെറ്റായ നടപടിയാണ് തന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ബോര്‍ഡുമായി കൂടിയാലോചിക്കാതെ സ്വീകരിച്ച പ്രവര്‍ത്തിയാണിതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി നാളെ ദേവസ്വം ബോര്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി. 

സുപ്രിംകോടതി വിധിക്കെതിരായ നടപടി ഉണ്ടായ സാഹചര്യത്തില്‍ തന്ത്രി കണ്ഠര് രാജീവരോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഉചിതമായ നടപടി ബോര്‍ഡ് കൈക്കൊണ്ടേക്കും.

അതേസമയം ശുദ്ധിക്രിയകള്‍ ചെയ്തതുമായി ബന്ധപ്പെട്ട് വിശദീകരണം തേടില്ല.
അത്തരം കാര്യങ്ങളില്‍ തന്ത്രിക്ക് അവകാശമുണ്ടെന്നും ബോര്‍ഡ് നേരത്തേ വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി