കേരളം

ശബരിമലയിലെ യുവതീ പ്രവേശനം; ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്, കേന്ദ്രം ഇടപെടണമെന്ന് ആവശ്യം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനത്തെത്തുടര്‍ന്നുള്ള സാഹചര്യം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ്. ആര്‍എസ്പി അംഗം എന്‍കെ പ്രേമചന്ദ്രനാണ് നോട്ടീസ് നല്‍കിയത്.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെത്തുടര്‍ന്നുണ്ടായ സാഹചര്യം നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യമമെന്നാണ് എന്‍കെ പ്രേമചന്ദന്‍ നല്‍കിയ നോട്ടീസിലെ ആവശ്യം. സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും നോട്ടീസില്‍ ആവശ്യമുണ്ട്. ശബരിമലയിലെ പ്രശ്‌നപരിഹാരത്തിനായി കേന്ദ്രം നിയമ നിര്‍മാണം നടത്തണമെന്നും നോട്ടീസില്‍ പറയുന്നു. ശബരിമല വിഷയം നേരത്തെയും പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ ഉന്നയിച്ചിരുന്നു. 

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപകമായി പ്രതിഷേധം നടക്കുന്നതിനിടെയാണ് ഇക്കാര്യത്തില്‍ കേന്ദ്ര ഇടപെടല്‍ തേടി എന്‍കെ പ്രേമചന്ദ്രന്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു